
ബറേലി (യു.പി): പട്ടിക ജാതി വിഭാഗത്തില് പെട്ട ഏതാനുംപേരെ ക്രിസ്തുമതത്തിലേക്ക് പരിവര്ത്തനം നടത്തിയെന്ന ആരോപണത്തില് പാസ്റ്റര് അറസ്റ്റില്. പാസ്റ്റര് പൗലൂസ് മസിഹ ആണ് ഞായറാഴ്ച രാത്രി അറസ്റ്റിലായത്. രാംപൂര് ജില്ലയിലെ സോഹ്ന ഗ്രാമത്തില് ക്രിസ്മസ് കാലത്ത് മതപരിവര്ത്തനത്തിന് ശ്രമിച്ചുവെന്നാണ് പരാതി.
യു.പി മതപരിവര്ത്തന നിരോധന നിയമത്തിലെ വിവിധ വകുപ്പുകള് പ്രകാരഗ കേസെടുത്തതായി പോലീസ് അറിയിച്ചു. രാജീവ് യാദവ് എന്നയാളുടെ പരാതിയിലാണ് നടപടിയെന്ന് പട്വായ് സ്റ്റേഷന് ഓഫീസര് ഹരേന്ദ്ര യാദവ് അറസ്റ്റ് രേഖപ്പെടുത്തിയതായി എഎസ്പി സന്സാര് സിംഗ് പറഞ്ഞു.







Comments