
ബോളിവുഡ് താരം സല്‍മാന്റെ ജന്മദിനാഘോഷത്തില് മിക്ക താരങ്ങളും പങ്കെടുക്കുന്നുണ്ട്. സോഷ്യല്‍ മീഡിയ വഴി താരങ്ങളെല്ലാം സല്ലു ഭായ് ക്ക് ആശംസകളും നേരുന്നുണ്ട്. അതില്‍ വളരെയേറെ ശ്രദ്ധിക്കപ്പെടുകയാണ് ബോളിവുഡ് താരമായ റിതേഷ് ദേശ്മുഖ് കുറിച്ച ആശംസ. സോഷ്യല്‍ മീഡിയയില്‍ സല്‍മാനൊപ്പമുള്ള ചിത്രത്തിന്റെ കൂടെയാണ് താരം കുറിപ്പെഴുതിയിരിക്കുന്നത്. ‘‘നിങ്ങള്‍ക്ക് പിന്തുണ ആവശ്യമുണ്ടോ എന്ന് പോലും ചോദിക്കാതെ നിരുപാധികമായി നിങ്ങൾക്കായി നിലകൊള്ളുന്ന ഒരു വ്യക്തിയാണ് താങ്കള്‍. അങ്ങനെയുള്ള താങ്കള്‍ ഒരാളുടെ ജീവിതത്തിലുണ്ടെങ്കില്‍ ആ ആളുടെ ജീവിതം ധന്യമാണ്. ആണ് എനിക്ക് ആ വ്യക്തി സല്മാന് ബൗ @beingsalmankhan നിങ്ങളാണ്. ഞാൻ എത്രമാത്രം സ്നേഹിക്കുന്നു എന്ന് പ്രകടിപ്പിക്കാൻ എനിക്ക് വാക്കുകളില്ല- ഞാൻ നിങ്ങൾക്കായി ആഗ്രഹിക്കുന്നത് നല്ല ആരോഗ്യവും ദീർഘായുസ്സുമാണ്. ജന്മദിനാശംസകൾ ബൗ.... ഖൂപ് ഖൂപ് ശുഭേച്യാ !!!’’ എന്നാണ് റിതേഷ് കുറിച്ചിരിക്കുന്നത്. ഒരു പാർട്ടിയിൽ നിന്ന് സൽമാനും റിതേഷും ഒരുമിച്ച് ആസ്വദിക്കുന്ന മനോഹരമായ നിമിഷമാണ് ചിത്രത്തില്‍.
റിതേഷിന്റെ ഭാര്യയും നടിയുമായ ജെനീലിയയും സല്മാന് ആശംസകളറിയിച്ചിട്ടുണ്ട്. ഹൃദയത്തില്‍ തൊടുന്ന വരികളാണ് താരവും കുറിച്ചിരിക്കുന്നത്.
‘‘നല്ല ആളുകളുണ്ട്, മികച്ച ആളുകളുണ്ട്, പിന്നെ നിങ്ങളുമുണ്ട്- മികച്ചവരേക്കാൾ മികച്ചത് - ഏറ്റവും കൃപയുള്ളതും അതിശയകരവുമാണ്.
ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു....എപ്പോഴും കടപ്പെട്ടിരിക്കുന്നു 💚’’
രണ്ടുപേരും സല്‍മാനൊപ്പമുള്ള ചിത്രങ്ങളും ഷെയര്‍ ചെയ്തിട്ടുണ്ട്.






