
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരമാണ് ലിയോണ ലിഷോയ്. പുതിയ സിനിമാവിശേഷങ്ങളും മറ്റ് വിശേഷങ്ങളുമൊക്കെ താരം ഇതിലൂടെ പങ്കിടാറുണ്ട്. ഇപ്പോഴിതാ ലിയോണ പങ്കുവച്ച ഒരു രസകരമായ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. സൗബിൻ ഷാഹിറിനെ നായകനാക്കി സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത ചിത്രമാണ് ‘ജിന്ന്’. സിനിമയില്‍ പ്രധാന വേഷത്തില്‍ ലിയോണയും എത്തുന്നുണ്ട്. ആ സിനിമയിലെ പാട്ടിന് ചുവടു വയ്ക്കുകയാണ് ലിയോണ. സുഹൃത്തുക്കള്‍ക്കൊപ്പം സിനിമയിലെ പാട്ടിന്റെ ഹൂക്ക് സ്റ്റെപ്പ് ചെയ്യുകയാണ് ലിയോണ. ‘‘ഡാന്‍സ് മാസ്റ്റേഴ്സ് 😎’’ എന്ന ക്യാപ്ഷനും നല്‍കിയാണ് താരം ഇത് പങ്കുവച്ചിരിക്കുന്നത്.
ലിയോണ ലിഷോയുടെ ഉടൻ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് ജിന്ന്. സൗബിൻ ഷാഹിർ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രമാണ് ജിന്ന്. ചിത്രം ഡിസംബർ 30 ന് ആഗോളതലത്തിൽ തീയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ജിന്നിനുണ്ട്.






