ജനുവരിയില്‍ വിപണിയില്‍ എത്താന്‍ ഒരുങ്ങുന്ന സ്മാര്‍ട്ട്ഫോണായ വണ്‍പ്ലസ് 11 5ജിയുടെ ടീസര്‍ ഫോട്ടോകള്‍ വണ്‍പ്ലസ് പുറത്ത് വിട്ടു. വണ്‍പ്ലസ് പുറത്ത് വിട്ട ഫോട്ടോകള്‍ കൂടാതെ ഇന്റര്‍നെറ്റില്‍ വണ്‍പ്ലസ് 11 5ജി സ്മാര്‍ട്ട്ഫോണിന്റെ മറ്റ് നിരവധി ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. കര്‍വ്ഡ് ബാക്ക് പാനലും കര്‍വ്ഡ് ഡിസ്പ്ലേയും മെലിഞ്ഞ ഫ്രെയിമുമായിട്ടാണ് വണ്‍പ്ലസ് 11 5ജി വരുന്നതെന്ന് പുറത്ത് വന്ന ചിത്രങ്ങളില്‍ വ്യക്തമാകുന്നു.
മെറ്റല്‍ ബോഡിയാണ് ഈ ഡിവൈസില്‍ നല്‍കുന്നത്. ടെക്സ്ചര്‍ ചെയ്ത അലേര്‍ട്ട് സ്ലൈഡറും പവര്‍ ബട്ടണും ഡിവൈസിന്റെ വലതുവശത്ത് നല്‍കിയിട്ടുണ്ട്. വോളിയം റോക്കറുകള്‍ ഇടതുവശത്താണ് നല്‍കിയിട്ടുള്ളത്. ഈ ഭാഗത്ത് നിന്നും നോക്കുമ്പോള്‍ ക്യാമറ ബമ്പ് എടുത്ത് കാണുന്നുണ്ട്. ട്രിപ്പിള്‍ റിയര്‍ ക്യാമറ സെന്‍സറുകള്‍ ഉള്‍പ്പെടുന്ന ഓഫ്സെറ്റ് വൃത്താകൃതിയിലുള്ള ക്യാമറ ബമ്പുമായിട്ടാണ് ഈ ഫോണ്‍ വരുന്നത്. ഹാസല്‍ബ്ലാഡ് ബ്രാന്‍ഡിങ് ക്യാമറ നല്‍കിയിട്ടുണ്ട്. ഡിവൈസ് ഫോറസ്റ്റ് എമറാള്‍ഡ് കളര്വേയിലായിരിക്കും കാണുന്നത്.
നേരത്തെ പുറത്ത് വന്ന ലീക്ക് റിപ്പോര്‍ട്ടുകളും ടെന്ന സര്‍ട്ടിഫിക്കേഷനും അനുസരിച്ച് വണ്‍പ്ലസ് 11 5ജി സ്മാര്‍ട്ട്ഫോണില്‍ QHD+ സ്ക്രീന്‍ റെസല്യൂഷനും 120Hz റിഫ്രഷ് റേറ്റുമുള്ള 6.7 ഇഞ്ച് LTPO AMOLED പാനലാണ് നല്‍കിയിട്ടുള്ളത്. ക്വാല്‍കോമിന്റെ ഏറ്റവും പുതിയതും കരുത്തനുമായ സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 2 ആണ് ഈ ഡിവൈസിന് കരുത്ത് നല്‍കുന്നത്. ഗീക്ക്ബെഞ്ച് ഡാറ്റാബേസിലും സ്മാര്‍ട്ട്ഫോണ്‍ ഈ ചിപ്സെറ്റിലായിരിക്കും പ്രവര്‍ത്തിക്കുന്നത് എന്നുണ്ടായിരുന്നു. വണ്‍പ്ലസ് 11 5ജി സ്മാര്‍ട്ട്ഫോണില്‍ 50 എംപി സോണി IMX890 സെന്‍സര്‍, 48 എംപി സോണി IMX581 അള്‍ട്രാവൈഡ് ഷൂട്ടര്‍, 32 എംപി സോണി IMX709 ടെലിഫോട്ടോ ക്യാമറ എന്നീ ക്യാമറകളായിരിക്കും ഉണ്ടായിരിക്കുക എന്നാണ് പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ നല്കുന്ന സൂചനകള്‍. സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി 16 എംപി ഫ്രണ്ട് ഫേസിങ് ക്യാമറയും നല്‍കിയിട്ടുണ്ട്. 5000mAh ബാറ്ററിയും 100W ഫാസ്റ്റ് ചാര്‍ജിങ് സിസ്റ്റവും ഈ ഡിവൈസില്‍ ഉണ്ടായിരിക്കും.






