ബിഹാര്‍: ബിഹാറിലെ ബോധ ഗയയില്‍ ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ ഇന്ന് സംസാരിക്കാനിരിക്കേ പ്രദേശത്ത് ജാഗ്രത നിര്‍ദേശം. ദലൈലാമയെ ചൈനീസ് ചാരവനിത നിരീക്ഷിക്കുന്നുവെന്ന സംശയത്തെ തുടര്‍ന്നാണിത്. ചൈനീസ് ചാരയെന്ന് സംശയിക്കുന്ന സ്ത്രീയുടെ രേഖാചിത്രവും പോലീസ് പുറത്തുവിട്ടു.
സോങ് ക്സിലന് എന്ന സ്ത്രീയുടെ രേഖാചിത്രമാണ് പോലീസ് പുറത്തുവിട്ടത്. ഇവരുടെ വീസ, പാസ്പോര്‍ട്ട് വിശദാംശങ്ങളും പോലീസ മാധ്യമങ്ങള്‍ക്ക് നല്കി. ദലൈലാമ എത്തുന്ന മഹാബോധി ക്ഷേത്ര പരിസരത്ത് പോലീസ് സുരക്ഷ ശക്തമായി.
അതേസമയം, പോലീസ് എന്തിനാണ് ഈ സ്ത്രീയുടെ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. ഇവരെ കഴിഞ്ഞ രണ്ടു വര്‍ഷമായി പോലീസ് നിരീക്ഷിച്ചുവരികയാണെന്നാണ് ഗയ എസ്എസ്പി ഹര്‍പ്രീത് കൗര്‍ പറയുന്നത്.






