
അവതാരകയായി പ്രേക്ഷകമനസ്സ് കീഴടക്കിയ താരമാണ് ലക്ഷ്മി നക്ഷത്ര. സ്വതസിദ്ധമായ ചിരിയും നിഷ്കളങ്കമായ പെരുമാറ്റവുമാണ് ലക്ഷ്മിയെ മറ്റുള്ള അവതാരകരില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നത്. ടമാര്‍ പഠാറിലും സ്റ്റാര്‍ മാജിക്കിലൂടെയുമായി ആരാധകരുടെ സ്വന്തമായി മാറിയ ലക്ഷ്മിയെ ചിന്നു എന്നാണ് ആരാധകര്‍ വിളിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കിടുന്ന വിശേഷങ്ങള്‍ പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. പരിപാടിയില്‍ ലക്ഷ്മി ധരിക്കുന്ന ഔട്ട്ഫിറ്റുകളും ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ വെസ്റ്റേണ്‍ ഔട്ട്ഫിറ്റില്‍ തിളങ്ങുകയാണ് ലക്ഷ്മി. ‘മസ്കറ്റ് ഡയറീസ്’ എന്ന ക്യാപ്ഷനും നല്കി സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവച്ച ചിത്രമാണിപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ബ്ലൂ ഡെനിം ജീന്‍സും ഓറഞ്ച് ഇന്നറും ഓവര്‍കോട്ടും ധരിച്ച താരത്തിന്റെ ചിത്രം ശ്രദ്ധ നേടുകയാണ്. മുടി അഴിച്ചിട്ട് സണ്‍ഗ്ലാസും ധരിച്ച് സ്ലോ മോഷനില്‍ നടന്നു വരുന്ന താരത്തിന്റെ ഔട്ട്ലുക്ക് ആരു കണ്ടാലും ഒന്ന് നോക്കിപ്പോകും. അല്‍പ്പം മോഡേണായിട്ടാണ് താരത്തെ ഇതില്‍ കാണുന്നത്.







Comments