
ബോളിവുഡിന്റെ പ്രിയതാരമാണ് ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂര്‍. അമ്മ ശ്രീദേവിയുടെ പാത പിന്തുടര്ന്നാണ് ജാന്‍വിയും അഭിനയത്തിലെത്തിയ ജാന്‍വി തന്റേതായ അഭിനയ മികവ് കൊണ്ട് ബോളിവുഡിന്റെ പ്രിയങ്കരിയായി ഈ താരപുത്രി മാറി. അഭിനയത്തില്‍ മാത്രമല്ല കോസ്റ്റ്യൂമ്സ് സെലക്ഷനിലും ജാന്‍വി എപ്പോഴും വേറിട്ട് നില്‍ക്കാറുണ്ട്. ഫിറ്റ്നസിന്റെ കാര്യത്തിലും ഫാഷന്റെ കാര്യത്തിലും ജാന്‍വി മുന്‍പന്തിയിലാണ്. സോഷ്യല്‍ മീഡിയയിലും സജീവമാണ് ഈ താരപുത്രി. ഇപ്പോഴിതാ ജാന്‍വിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുകയാണ് ബോളിവുഡ് ഫാഷന്‍ ഡിസൈനര്‍ മനീഷ് മല്‍ഹോത്ര. നീഷ് ഡിസൈന്‍ ചെയ്ത ഇളം ബേബി പിങ്ക് ഡബിള്‍ ഷേഡ് നെറ്റ് സാരിയില്‍ അതിസുന്ദരിയായി തിളങ്ങുകയാണ് താരം.
മുംബൈയിലെ ആന്റിലിയയിൽ നടക്കുന്ന ആനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹനിശ്ചയത്തിലും താരം തിളങ്ങിയത്മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത ഈ വേഷത്തിലാണ്.
ഹെലെൻ സിനിമയുടെ ഹിന്ദി റീമേക്ക് ആയിരുന്ന മിലിയാണ് ജാൻവിയുടേതായി അവസാനം റിലീസ് ചെയ്ത ചിത്രം. ഭവായി, മിസ്റ്റർ ആൻഡ് മിസിസ്സ് മഹി എന്നിവയാണ് പുതിയ പ്രോജക്ടുകൾ.






Comments