
ഇത്തവണത്തെ ഫുട്ബോള്‍ ലോകകപ്പ് ആവേശത്തോടെയാണ് ആരാധകര്‍ വരവേറ്റത്. പോര്‍ച്ചുഗീസ് ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ആരാധകര്‍ക്കും ഏറെ ആവേശം നല്കിയ മത്സരമായിരുന്നു ഇത്. ഇപ്പോഴിതാ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് പോര്‍ച്ചുഗീസ് സുപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി അറേബ്യന്‍ ക്ലബായ അല്‍ നസറില്‍. ഈ സീസണിലെ ഏറ്റവും വലിയ കരാറുകളിൽ താരവും ക്ലബ്ബ് അധികൃതരും ഒപ്പുവച്ചിരിക്കുകയാണ്. റെക്കോഡ് തുകയ്ക്കാണ് ക്ലബ് ക്രിസ്റ്റ്യാനോയെ സ്വന്തമാക്കിയത്. പ്രതിവർഷം 75 ദശലക്ഷം ഡോളറാണ് വരുമാനം. അല്‍ നാസര്‍ തന്നെയാണ് ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ചരിത്രനീക്കം പങ്കുവച്ചത്. ഒപ്പം ക്ലബിന്റെ ഏഴാം നമ്പർ ജേഴ്സിയും കയ്യിലേന്തിയുള്ള റൊണാള്‍ഡോയുടെ ചിത്രവും ഷെയര്‍ ചെയ്തിട്ടുണ്ട്. റൊണാള്‍ഡോയുടെ വരവ് ക്ലബിന് മാത്രമല്ല രാജ്യത്തിനും വരും തലമുറയ്ക്കും പ്രചോദനമാകുമെന്നും അവര്‍ പറയുന്നു. ‘‘ചരിത്രം ഒരുങ്ങുന്നു. ഇതിലും മികച്ച വിജയം നേടാൻ ഞങ്ങളുടെ ക്ലബ്ബിനെ പ്രചോദിപ്പിക്കുക മാത്രമല്ല, നമ്മുടെ ലീഗിനെയും നമ്മുടെ രാജ്യത്തെയും ഭാവി തലമുറകളെയും ആൺകുട്ടികളെയും പെൺകുട്ടികളെയും അവരുടെ ഏറ്റവും മികച്ച പതിപ്പാകാൻ പ്രചോദിപ്പിക്കുന്ന ഒരു അടയാളമാണിത്. സ്വാഗതം @ക്രിസ്റ്റ്യാനോ നിങ്ങളുടെ പുതിയ വീട്ടിലേക്ക് @AlNassrFC’’ എന്ന ക്യാപ്ഷനും നല്‍കിയാണ് അവര്‍ ചിത്രം പങ്കുവച്ചത്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള കരാര്‍ ലോകകപ്പ് മത്സരങ്ങൾക്കിടെ നവംബറിലാണ് റൊണാള്‍ഡോ അവസാനിപ്പിച്ചത്. 75 ദശലക്ഷം ഡോളറാണ് 37 കാരനായ റൊണാള്‍ഡോയ്ക്ക് പ്രതിവര്‍ഷമുള്ള വരുമാനം. താരത്തിന്റെ ചാംപ്യന്‍സ് ലീഗ് മോഹങ്ങള്‍ കൂടി റൊണാള്‍ഡോ സൗദി ക്ലബില്‍ ചേര്‍ന്നതോടെ അവസാനിക്കുകയാണ്.







Comments