
തമിഴകത്തിന്റെ പ്രിയ താരമാണ് അജിത്ത്. സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുന്നുണ്ടെങ്കിലും അജിത്തിന്റെ ഭാര്യ ശാലിനിയും പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. താരത്തിന്റെ വാര്‍ത്തകളും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ കുടുംബത്തിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ന്യൂ ഇയര്‍ ആശംസ അറിയിച്ചിരിക്കുകയാണ് താരം.
അജിത്തിനും മക്കൾക്കുമൊപ്പമുള്ള മനോഹര ചിത്രങ്ങളാണ് ആരാധകർക്കായി താരം പങ്കുവച്ചത്. മകൾ അനൗഷ്കയ്ക്കൊപ്പം സ്റ്റൈലിഷ് ലുക്കിലാണ് ശാലിനി. മകൻ അദ്വൈതും ചിത്രങ്ങളിലുണ്ട്. ചിത്രങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നത് ശാലിനിയുടെ മകള്‍ അനൗഷ്കയാണ്. അനൗഷ്ക വലിയ കുട്ടിയായെന്നും ശാലിനെയെയും അനൗഷ്കയെയും കണ്ടാൽ സഹോദരിമാരാണെന്നേ തോന്നൂ എന്നും ആരാധകർ കമന്റുകളിടുന്നുണ്ട്. ശാലിനി അടുത്തിടെയാണ് സോഷ്യല്‍ മീഡിയയില്‍ സജീവമായത്. കഴിഞ്ഞ വര്‍ഷം ഇൻസ്റ്റഗ്രാമിൽ തന്റെ പുതിയ അക്കൗണ്ട് തുറന്ന താരം, കുടുംബത്തിന്റെ യാത്രകളുടെയും മറ്റും വിശേഷങ്ങളും ചിത്രങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്.
മലയാളികളുടെ സ്വന്തം ബേബി ശാലിനിയായ ശാലിനി അജിത്കുമാര്‍, അജിത്തിന്റെ ഭാര്യയായ ശേഷം സിനിമാലോകത്തുനിന്ന് ഇടവേളയെടുത്ത നടിയാണ്. പിന്നീട് രണ്ടു മക്കളുടെ അമ്മയായി, കുടുംബിനിയുടെ റോളിലേക്ക് പ്രവേശിച്ചു. സിനിമാ തിരക്കുകളിൽ നിന്നു മാത്രമല്ല പൊതുവേദികളിലോ സിനിമയിലെ ഗ്ലാമർ പരിപാടികളിലോ ഒന്നും ശാലിനിയെ കണ്ടിരുന്നില്ല. ശാലിനി അജിത്ത്കുമാര്‍ ഇപ്പോള്‍ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയതില്‍ അജിത് ആരാധകരും സന്തോഷത്തിലാണ്.






