
ആഗ്രഹങ്ങള്‍ക്ക് പ്രായമൊരു അതിര്‍വരമ്പല്ല. തീവ്രമായി എന്ത് ആഗ്രഹിച്ചാലും അത് സാധിച്ചു തരാന്‍ ഈ ലോകം മുഴുവന്‍ കൂടെ നില്‍ക്കുമെന്ന് പൗലോ കെയ്ലോ വരെ പറഞ്ഞിട്ടുണ്ട്. എല്ലാവരുടെയും ജീവിതത്തിലും എന്തെങ്കിലുമൊക്കെ സ്വപ്നങ്ങളുണ്ടാകും. ചിലര്‍ ആഗ്രഹങ്ങളെ പാതിവഴിയില്‍ കളയുകയാണ് പതിവ്. എന്നാല്‍ മറ്റു ചിലര്‍ അതിനായി കഴിയുന്നത്ര പ്രയത്നിക്കും. ഒരുനാള്‍ ലക്ഷ്യത്തിലെത്തിച്ചേരുകയും ചെയ്യും. അതിലേക്ക് എത്തിപ്പെടും. അത്തരത്തിലുള്ള ഒരു വൃദ്ധദമ്പതിമാരുടെ കാര്യമാണ് ആന്‍ഡി ഥാപ്പ എന്ന ഇന്‍സ്റ്റാഗ്രാം പേജ് ഷെയര്‍ ചെയ്തിരിക്കുന്നത്. വീഡിയോയില്‍ കാണുന്ന ദമ്പതിമാര്‍ ഏവറസ്റ്റ് കൊടുമുടി സന്ദര്‍ശിക്കുക എന്ന തങ്ങളുടെ ആഗ്രഹമാണ് സാധിച്ചിരിക്കുന്നത്. മഹാരാഷ്ട്രയില്‍ നിന്നുള്ളവരാണ് ഈ ദമ്പതികള്‍. ഭര്‍ത്താവിന് 78 വയസുണ്ട്. അദ്ദേഹത്തിന്റെ തീവ്രമായ ആഗ്രഹമായിരുന്നു എവറസ്റ്റ് കയറുക എന്നത്. പ്രായത്തിന്റെ പ്രശ്നം നിമിത്തം പലരും വിലക്കി, പക്ഷേ ഭാര്യ ഒപ്പം നിന്നു. ഒടുവില്‍ ആ ആഗ്രഹം അവര്‍ നിറവേറ്റുകയും ചെയ്തു. ‘‘ആർട്ട് ഓഫ് ലിവിംഗ്.. ഈ മനുഷ്യന് പ്രായം: 86 ജീവിതത്തിന്റെ അവസാന ഘട്ടത്തിൽ .. അടുത്ത് നിന്ന് എവറസ്റ്റ് കൊടുമുടി കാണാനുള്ള അവസാന സ്വപ്നം.. അദ്ദേഹം ഭാര്യയോടൊപ്പം ധൈര്യപ്പെട്ടു.. പൂർത്തിയാക്കി.. ഹാറ്റ്സ് ഓഫ് ..’’ എന്ന ക്യാപ്ഷനും നല്‍കിയാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ഒരു ഹെലികോപ്റ്ററിന് സമീപം നിന്ന് വളരെ പതിയെ പര്‍വതം ചവിട്ടി നടക്കുന്ന അദ്ദേഹത്തിനൊപ്പം ആ ഭാര്യ നടക്കുന്ന വീഡിയോ സൈബര്‍ ലോകം ഏറ്റെടുത്തിരിക്കുകയാണ്.
വൈറലായ ഈ ദൃശ്യങ്ങള്‍ ഹൃദ്യമായ കമന്റുകള്‍ കൊണ്ട് നിറയുകയാണ്. “നിങ്ങളുടെ സ്വപ്നങ്ങളെ പിന്തുടരൂ. ഈ വീഡിയോ മികച്ച ഉദാഹരണമാണ്’ എന്നാണൊരു ഉപയോക്താവ് എഴുതിയിരിക്കുന്നത്.






