
പാകിസ്താന് ആതിഥേയരാകുന്ന ഈ വര്‍ഷം നടക്കുന്ന ഏഷ്യാക്കപ്പ് ക്രിക്കറ്റില്‍ ഇന്ത്യയുടെ കളി നിഷ്പക്ഷ വേദിയിലാക്കുമെന്ന് ഏഷ്യന്‍ ക്രിക്കറ്റ് അസോസിയേഷന്. ഏഷ്യാക്കപ്പില്‍ ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പിലാണ്. പാകിസ്താനില്‍ പോയി ഇന്ത്യയ്ക്ക് കളിക്കേണ്ടിയും വരും. പ്രതിസന്ധിയുണ്ടായാല്‍ ഇന്ത്യയുടെ കളി വേറെ ഏതെങ്കിലും വേദിയില്‍ വെച്ചാക്കാനാണ് എസിഎ യുടെ പദ്ധതി.
പരിപാടിയ്ക്ക് വിമര്‍ശനവുമായി പാകിസ്താനും രംഗത്ത് എത്തി. ഇന്ത്യ ക്രിക്കറ്റിലെ ലോകശക്തിയൊക്കെ ആയിരിക്കാം പക്ഷേ ഞങ്ങള്‍ അവരുടെ വേലക്കാരായി അഭിനയിക്കാന്‍ ഉദ്ദേശിക്കുന്നില്ലന്ന് പാകിസ്താന് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി.
ഏഷ്യാക്കപ്പിന് വേദിയാകാമോ എന്ന് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പാകിസ്താനോട് ചോദിച്ചിട്ട് ഇന്ത്യയ്ക്ക് കളിക്കാന്‍ പറ്റില്ലെങ്കില്‍ കളി നിഷ്പക്ഷ വേദിയിലേക്ക് മാറ്റുന്നത് എന്ത് പ്രതികരണമാണെന്ന് പിസിബി തലവന്‍ റമീസ് രാജ ചോദിച്ചു. 2023 ലെ ഏഷ്യാക്കപ്പുമായി ബന്ധപ്പെട്ട കലണ്ടര്‍ പുറത്തുവിട്ടതിന് പിന്നാലെയാണ് രൂക്ഷ വിമര്‍ശനവുമായി പാകിസ്താന് എത്തുന്നത്.
ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റ് ജെയ് ഷായാണ് 2023 - 24 ലെ ഏഷ്യന്‍ ക്രിക്കറ്റ് രാജ്യങ്ങളുടെ കലണ്ടര്‍ പുറത്തുവിട്ടത്. ഫെബ്രുവരിയില്‍ നടക്കുന്ന ചലഞ്ചര്‍ കപ്പോടെയാണ് ആരംഭിക്കുന്നത്. സെപ്തംബറിലാണ് ഏഷ്യാക്കപ്പ് നടക്കുക.



