
കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് സോനൂ സൂദ് ട്രെയിനില്‍ നിന്നുളള ഒരു വീഡിയോ പങ്കുവെച്ചത്. ഓടുന്ന ട്രെയിനിന്റെ സ്റ്റെപ്പിലിരുന്ന് യാത്ര ചെയ്യുന്ന സോനുവിനെ വീഡിയോയില്‍ കാണാം. ഈ വീഡിയോ വൈറലായതിനു പിന്നാലെ താരത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് ദക്ഷിണ റെയില്‍വേ.
ജനങ്ങള്‍ റോള്‍ മോഡലായി കാണുന്ന സോനൂ സൂദ് ഇത്തരം വീഡിയോകള്‍ പങ്കുവെയ്ക്കുന്നതിലൂടെ മോശം സന്ദേശമാണ് ജനങ്ങള്‍ക്ക് നല്‍കുക എന്നാണ് ദക്ഷിണ റെയില്‍വേ കുറിച്ചത്.
പ്രിയപ്പെട്ട സോനു സൂദ്, രാജ്യത്തെ നിരവധി ആളുകള്‍ക്ക് താങ്കള്‍ റോള്‍ മോഡലാണ്, ട്രെയിനിന്റെ സ്റ്റെപ്പില്‍ ഇരുന്ന് യാത്ര ചെയ്യുന്നത് അപകടകരമാണ്. ഇത്തരം വീഡിയോകള്‍ നിങ്ങളുടെ ആരാധകര്‍ക്ക് മോശം സന്ദേശങ്ങളാണ് നല്‍കുക. ദയവായി ഇങ്ങനെ ചെയ്യരുത്, സുരക്ഷിതമായ യാത്ര ആസ്വദിക്കൂ -ദക്ഷിണ റെയില്‍വേ ട്വിറ്ററില്‍ കുറിച്ചു.
കഴിഞ്ഞ ദിവസം സോനൂ സൂദ് തന്റെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോ 73 ലക്ഷത്തിലധികം പേരാണ് കണ്ടത്. നേരത്തെ മുംബൈ പോലീസും നടന് മുന്നറയിപ്പുമായി എത്തിയിരുന്നു. ഫുട്ബോര്ഡില് യാത്ര ചെയ്യുന്നത് സിനിമയില്‍ എന്റര്ടെയ്ന്മെന്റ് ആയിരിക്കും എന്നാല്‍ യഥാര്‍ഥ ജീവിതത്തില്‍ അല്ല , സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കു എന്നാണ് മുംബൈ റെയില്‍വേ പോലീസ് കുറിച്ചത്.
— sonu sood (@SonuSood) December 13, 2022






