
അജിത്തിന്റെ ഏറ്റവും പുതിയ ചിത്രം ‘തുനിവ്’ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നതാണ്. എച്ച്.വിനോദിന്റെ തിരക്കഥയും അജിത്തിന്റെ നായക വേഷവും വിഘ്നേഷ് ശിവന്റെ സംവിധാനവും കൂടിയാകുമ്പോള്‍ ‘തുനിവി’ന് ആവേശം കൂടും. ഒപ്പം മലയാളികള്‍ക്ക് ഏറെ സന്തോഷമാകുന്നത് മഞ്ജു വാര്യരുടെ നായിക വേഷമാണ്. പൊങ്കല്‍ റിലീസായിട്ടാണ് അജിത്തിന്റെ സിനിമ എത്തുന്നത്. ഇപ്പോഴിതാ പ്രമോഷന്റെ ഭാഗമായി സ്കൈഡൈവിംഗ് നടത്തി ആകാശത്ത് പോസ്റ്റര്‍ പാറിക്കുന്നതിന്റ പുതിയ വീഡിയോയാണ് ലൈക്ക പ്രൊഡക്ഷൻസ് പങ്കുവച്ചിരിക്കുന്നത്. പ്രമുഖ നിര്‍മാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസ് ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ റൈറ്റ്സ് സ്വന്തമാക്കി അധികം വൈകും തന്നേ ഒരു അപ്ഡേറ്റിനെ കുറിച്ച് അറിയിക്കുന്നതിനായി സ്കൈഡൈവിംഗ് സംഘടിപ്പിച്ചിരുന്നു. ഇപ്പോള്‍ ദുബായ്യില് നടത്തിയ പുതിയ സ്കൈഡൈവിംഗിന്റെ വീഡിയോയും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ് .
ബോണി കപൂര്‍ നിര്‍മ്മിക്കുന്ന ചിത്രം തിയറ്ററര്‍ റീലിസീന് ശേഷമാകും ഒടിടിയില്‍ ചിത്രം സ്ട്രീം ചെയ്ത് തുടങ്ങുക. നെറ്റ് ഫ്ലിക്സില്‍ സ്ട്രീം ചെയ്യുന്ന ‘തുനിവി’ന്റെ ഒടിടി പാര്ട്ണറെയും പ്രഖ്യാപിച്ചിട്ടുണ്ട്. ചിത്രത്തെക്കുറിച്ചുള്ള ഹൈപ്പിൽ പ്രധാനമായിരുന്നു മഞ്ജു വാര്യരുടെ സാന്നിധ്യം. മഞ്ജു സിനിമയുടെ ഭാഗമാകുമ്പോൾ വെറുമൊരു നായിക കഥാപാത്രമാക്കാനാകില്ലെന്ന ബോധ്യത്തിലാണ് അവരെ കാസ്റ്റ് ചെയ്തതെന്ന് സംവിധായകൻ പറഞ്ഞിരുന്നു. ആ പറച്ചിൽ വെറുതെയല്ലെന്ന് തെളിയിക്കുന്നതായിരുന്നു അടുത്തിടെ പുറത്ത് വന്ന ട്രെയ്ലർ. ‘തുനിവ്’ തനിക്കൊരു പുതിയ അനുഭവമായിരുന്നുവെന്നും ചിത്രത്തിലെ ആക്ഷന്‍ സീക്വന്‍സുകളും ഷോട്ടുകളും എല്ലാം ഇതിന് മുന്‍പ് ചെയ്തിട്ടില്ലാത്തവയാണെന്നും മഞ്ജുവാര്യര്‍ പറഞ്ഞിരുന്നു.






