
തെലുങ്ക് സിനിമയിലൂടെ പ്രശസ്തി നേടിയ അഭിനേത്രിയാണ് രാശ്മിക മന്ദാനയെങ്കിലും ദക്ഷിണേന്ത്യ മുഴുവന്‍ താരത്തിന് ആരാധകരുണ്ട്. ബോളിവുഡിലും അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് താരം. പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴും വളരെ പക്വതയുള്ള മര്യാദയുള്ള പെരുമാറ്റമാണ് രാശ്മികയെ ആരാധകര്‍ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്താനുള്ള കാരണം. ആരാധകരോട് എന്നും സൗമ്യമായിട്ടാണ് താരം ഇടപെടാറുള്ളത്. മുംബൈ എയര്‍പോര്‍ട്ടില്‍ വച്ച് ഒരു ആരാധകനുമായി സെല്‍ഫിക്ക് പോസ് ചെയ്യുന്ന താരത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. സെല്‍ഫി എടുക്കാനെത്തുന്ന ആളിന്റെ ഫോണ്‍ കൈയില്‍ വാങ്ങി അതിന്റെ ക്യാമറ ശരിക്ക് പിടിച്ച് സെല്‍ഫി എടുക്കാന്‍ ക്ഷമ കാണിക്കുന്ന താരത്തിന്റെ വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഒരു സെലിബ്രിറ്റി സെല്‍ഫി എടുക്കാന്‍ വരുന്നവരുമായി ചാറ്റ് ചെയ്യാനുള്ള സമയം സാധാരണയായി കൊടുക്കാറില്ല. കൂടുതൽ സമയം ചെലവഴിക്കാനും അവര്‍ തയാറാകാറില്ല. എന്നാല്‍ അതില്‍ നിന്നും തികച്ചും വ്യത്യസ്തമായി ക്ഷമയോടെ വളരെ മര്യാദയിലാണ് രാശ്മിക പെരുമാറുന്നത്. ഫോട്ടോ എടുത്ത ശേഷവും എല്ലാവരോടും ബൈ പറഞ്ഞ് താരം എയര്‍പോര്‍ട്ടിനുള്ളിലേക്ക് കടക്കുന്നതും കാണാം.






