
കാലാവസ്ഥ കൃത്യമായിനോക്കിപ്പറയുന്നതിന് ശ്രമകരമായ കാര്യമാണ്. എന്നാല്‍ അത് വളരെ ലളിതമായി കൈകാര്യം ചെയ്യുന്ന ഒരു കുട നിര്‍മ്മിച്ചിരിക്കുകയാണ് ഒരു വിഭാഗം ടെക്കികള്‍. ഈ കുട ഒന്ന് കുലുക്കിയാല്‍ ഇന്ന മഴ ദിവസമാണൊ അതൊ തെളിഞ്ഞ അന്തരീക്ഷമാണോ എന്ന് വ്യക്തമാകും. ബ്ലൂട്ടൂത്തിന്റെ സഹായത്തോടെയാണ് ഇവ കാലാവസ്ഥ പ്രവചിക്കുന്നത്.
കുടയില്‍ ഘടിപ്പിച്ചിരിക്കുന്ന ഒരു സെന്‍സര്‍ മുഖാന്തരം ചലനത്തിന് അനുസരിച്ചുള്ള കാലവസ്ഥയും മറ്റും ഇത് മനസ്സിലാക്കുന്നത്. എല്‍ഇഡി ലൈറ്റിങ്ങ് സംവിധാനത്തിലൂടെ ഇത് മനസ്സിലാക്കുന്നതിനും സാധിക്കും.
കൊറിയന്‍ കമ്പനിയായ ഓപസ് വണ്‍ ആണ് ഇത്തരത്തിലുള്ള കുടയുടെ അണിയറയില്‍. ജോനാസ് എന്നാണ് ഈ കുടയെ ഇപ്പോള്‍ വിളിക്കുന്നത്. സാംസങ്ങിന്റെ എന്‍ജിനിയര്‍മാരാണ് ഇത്തരത്തില്‍ അത് കണ്ടുപിടിച്ചത്.
കുടയുടെ പിടിയില്‍ ഘടിപ്പിച്ചിരിക്കുന്ന ചുവപ്പ് ലൈറ്റ് കത്തുകയാണെങ്കില്‍ അതൊരു മഴ ദിവസമെന്നും പച്ച വെളിച്ചമെങ്കില്‍ തെളിഞ്ഞ കാലാവസ്ഥയെന്നുമാണ് സൂചിപ്പിക്കുന്നത്. ഇതില്‍ ഘടിപ്പിച്ചിരിക്കുന്ന ബ്ലൂട്ടൂത്ത് വഴി ഫോണില്‍ സന്ദേശത്തിന്റെ രൂപത്തില്‍ ഫോണുകളില്‍ എത്തും.
കാലാവസ്ഥ മാത്രമല്ല സന്ദേശങ്ങളോ കോളുകളോ വന്നാല്‍ അതും കുട കാണിച്ചുതരും. ഇവയ്ക്കായി പ്രത്യേക വിറയല്‍ കുടയില്‍ അനുഭവപ്പെടുകയാണ് ചെയ്യുന്നത്. ഇതിനു പുറമെ ഫോണ്‍ നഷ്ടപെട്ടാല്‍ അതു കണ്ടു പിടിക്കുന്നതിനും ഇത് സഹായിക്കുന്നുണ്ട്. നിശ്ചിയത പരിധിയില്‍ ഫോണ്‍ ഇല്ലെങ്കില്‍ അത് ഓര്‍മ്മിപ്പിക്കുന്നതിനും കുട മറക്കില്ല.
60 സെന്റീമീറ്റര്‍ നീളമുള്ള ഒറ്റക്കാലന് കുടയാണിത്. കുട വിടര്ത്തുന്നതിനും ചുരുക്കുന്നതിനും ഓട്ടോമാറ്റിക്കായി നടക്കും. ഒരു വര്‍ഷമാണ് ഇതിന്റെ ബാറ്ററിയ്ക്ക് ആയുസ്സ് പറയുന്നത്. ഫൈബര്‍ഗ്ലാസില്‍ നിര്‍മ്മിച്ച ഫ്രെയിമാണ് കുടയില്‍ ഉപയോഗിച്ചിരിക്കുന്നത്. അലുമിനിയത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന കുടക്കാലുകളാണ് ഇതിന് ഉപയോഗിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ കുട ഒടിയുമോ എന്ന പേടിയും ആവശ്യമില്ല.