
ബോളിവുഡിന്റെ പ്രിയ നായികയാണ് ജാക്വിലിന് ഫെര്‍ണാഡസ്. അടുത്തിടെ സുകേഷ് ചന്ദ്രശേഖർ ഉൾപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലെ ബന്ധത്തിന്റെ പേരിൽ വാര്‍ത്തകളില്‍ നിറഞ്ഞിരുന്ന താരം പതിയെ സാധാരണ ജീവിതത്തിലേക്ക് വരുകയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇപ്പോള്‍ കൈകൊണ്ട് ഭക്ഷണം കഴിക്കുന്ന വീഡിയോയാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. വെള്ള സാരിയില്‍ അതിസുന്ദരിയായ ജാക്വി, കഴിക്കുന്ന ഭക്ഷണമെന്തെന്ന് ഊഹിക്കാന്‍ കഴിയുമോ എന്നാണ് ആരാധകരോട് ചോദിക്കുന്നത്. ‘‘വിഭവം ഊഹിക്കൂ 💜💜 ഞായറാഴ്ച സന്തോഷം...’’ എന്ന ക്യാപ്ഷനും നല്‍കിയാണ് താരത്തിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. മുട്ടയും റൈസുമൊക്കെ വീഡിയോയില്‍ കാണാം. ഫോര്‍ക്കും സ്പൂണും ഒഴിവാക്കി കൈ കൊണ്ടാണ് വാഴയിലാണ് താരം ഭക്ഷണം കഴിക്കുന്നത്. ചിരിച്ച് ആസ്വദിച്ച് വളരെ കഴിക്കുന്ന ഭക്ഷണം വളരെ സ്വാദിഷ്ടമെന്ന് താരത്തിന്റെ വീഡിയോയില്‍ നിന്ന് വ്യക്തമാണ്.
വീഡിയോ കണ്ടിട്ട് ഒരു ജനപ്രിയ ശ്രീലങ്കൻ വിഭവമായ ‘ഒരു വാഴയിലയില്‍ ആത്യന്തിക ശ്രീലങ്കൻ ഭക്ഷണം, ലാംപ്രൈസ് 😋 സന്തോഷത്തോടെ കഴിക്കുന്നു!’’ എന്ന് ചിലര്‍ കമന്റിട്ടു. ഇത് മുട്ടയോടുകൂടിയ ബിരിയാണിയാണെന്ന് ചിലര്‍ കുറിച്ചിട്ടുണ്ട്.
ജാക്വലിൻ യഥാർത്ഥത്തിൽ ശ്രീലങ്കയിൽ നിന്നുള്ള താരമാണ്, 2006-ൽ ശ്രീലങ്കയുടെ മിസ് യൂണിവേഴ്സ് കിരീടവും നേടിയിട്ടുണ്ട്. അതിനാൽ, ഇത് ശ്രീലങ്കയിൽ നിന്നുള്ള ഒരു പ്രധാന വിഭവമായിരിക്കും. എന്നാൽ യഥാർത്ഥത്തിൽ എന്താണ് കഴിക്കുന്നതെന്ന് താരത്തില്‍ നിന്ന് സ്ഥിരീകരണം ലഭിക്കാനുള്ള ആകാംഷയിലാണ് താരം.
2022 ഡിസംബറിൽ പുറത്തിറങ്ങിയ രോഹിത് ഷെട്ടിയുടെ ‘സർക്കസ്’ എന്ന ചിത്രത്തിലാണ് ജാക്വലിൻ അവസാനമായി അഭിനയിച്ചത്. ചിത്രം ബോക്സോഫീസിൽ പരാജയപ്പെട്ടു. വിദ്യുത് ജംവാൾ, അർജുൻ രാംപാൽ എന്നിവർക്കൊപ്പമുള്ള ‘ക്രാക്ക്’ ആണ് താരത്തിന്റെ അടുത്ത ചിത്രം.






