
കെ.ജി.എഫ് എന്ന സിനിമ സൃഷ്ടിച്ച തരംഗം ചെറുതൊന്നുമല്ല. ഈ ഒറ്റ ചിത്രം കൊണ്ട് ഇന്ത്യൻ സിനിമയിൽ തന്നെ ഇടം നേടിയ നടനാണ് യാഷ്. ആദ്യ ഭാഗത്തിനു പിന്നാലെ രണ്ടാം ഭാഗവും എല്ലാ പ്രതീക്ഷകളെയും മറികടന്ന് ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്താണ് മുന്നേറിയത്. സിനിമയുടെ മൂന്നാം ഭാഗത്തിനു വേണ്ടിയും പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. എന്നാലിപ്പോള്‍ പ്രേക്ഷകരെ തീര്‍ത്തും നിരാശരാക്കുന്ന വാര്‍ത്തകളാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തു വിടുന്നത്. എന്നാൽ സിനിമയുമായി ബന്ധപ്പെട്ട ഒരു വർക്കും ആരംഭിച്ചിട്ടില്ല എന്ന് പ്രോഡ്യൂസർമാരിലൊരാളായ കാർത്തിക് ഗൗഢ ട്വീറ്റ് ചെയ്തു. കെജിഎഫ് 3 ഉടൻ എത്തുകയില്ല എന്നാണ് ഹോംബാലെ ഫിലിംസ് അടുത്തിടെ നടത്തിയ ഒരഭിമുഖത്തിലും വെളിപ്പെടുത്തി. ഒപ്പം അടുത്ത ഭാഗത്തിൽ റോക്കി ഭായ് ആയി യാഷ് എത്തില്ല എന്നും റിപ്പോർട്ടുണ്ട്. ‘ജെയിംസ് ബോണ്ട് സീരീസ് പോലെ നായകന്മാർ മാറിക്കൊണ്ടിരിക്കും. മറ്റൊരു നായകനായിരിക്കും റോക്കി ഭായി ആയി എത്തുക.’ എന്നാണ് കേള്‍ക്കുന്നത്.
സിനിമയുടെ പ്രീപ്രൊഡക്ഷൻ വർക്കുകൾ പോലും ഇതുവരെ തുടങ്ങിയിട്ടില്ല എന്നും സിനിമ 2025ലേക്ക് തുടങ്ങാനാണ് തീരുമാനമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2024-ൽ കെജിഎഫ് 3 റിലീസിനെത്തുമെന്നാണ് വാർത്തകൾ എത്തിയിരുന്നത്. അതു മുഴുവന്‍ മാറ്റി മറിക്കുന്ന തരത്തിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. എന്നാല്‍ സിനിമ സംഭവിച്ചാലും ഇല്ലെങ്കിലും തങ്ങള്‍ക്ക് ‘റോക്കി ഭായ്’ എന്നാല്‍ യാഷ് തന്നെയാണ് എന്നാണ് ആരാധകരുടെ പക്ഷം. ആരാധകരോട് തിരിച്ചും യാഷ് അങ്ങനെ തന്നെയാണ്.
To my fans,
With love
Yash pic.twitter.com/8Tm4j0Ubzi— Yash (@TheNameIsYash) January 5, 2023
തന്റെ 37-മത് പിറന്നാൾ ആഘോഷത്തിനിടയിലും യാഷ് ‘എന്റെ ശക്തി’ എന്ന് പ്രേക്ഷകരെ അഭിസംബോധന ചെയ്താണ് ജന്മദിനാശംസ അറിയിച്ചവര്‍ക്ക് നന്ദി കുറിച്ചത്. താൻ ഒരു ജോലിയിലാണെന്നും അതിനാൽ ആരാധകർ ക്ഷമയോടെയും വിവേകത്തോടെയും കാത്തിരിക്കണമെന്നും താരം കുറിച്ചു. നീണ്ട ഒരു കുറിപ്പ് തന്നെ താരം പങ്കുവച്ചിട്ടുണ്ട്.






