
മലയാള സിനിമാ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയ നടി മഞ്ജു വാര്യര്‍, മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറാണ്. നീണ്ട ഇടവേളയ്ക്കു ശേഷം മഞ്ജു വെള്ളിത്തിരയിലേക്ക് മടങ്ങി എത്തിയപ്പോൾ ഹൃദയം നിറഞ്ഞ സ്വീകരമാണ് താരത്തിന് ആരാധകർ നൽകിയത്. മടങ്ങിവരവിൽ രൂപത്തിലും ലുക്കിലുമെല്ലാം മറ്റൊരാളാണ് മഞ്ജു. ഫാഷനബിളായി എലഗന്റ് ലുക്കിലാണ് താരം എപ്പോഴും വേദികളിലും ചടങ്ങുകളിലും പ്രത്യക്ഷപ്പെടാറുള്ളത്. ഇപ്പോഴും താരത്തെ കണ്ടാല്‍ ഒരു കോളജ് കുമാരിയെപ്പോലെയാണ് തോന്നുന്നത്. പ്രചോദനമാകുന്ന കുറിപ്പുകളും താരം പങ്കിടാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ പുതിയ ചിത്രങ്ങളെല്ലാം അതിലൂടെ പങ്കിടാറുണ്ട്. താരം ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്ത പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.‘‘പുഞ്ചിരിക്കൂ. ലോകത്തിലെ എല്ലാ പ്രശ്നങ്ങളും നിങ്ങളുടേതല്ല! 😊❤️..’’ എന്ന ക്യാപ്ഷനും നല്‍കിയാണ് മഞ്ജുവിന്റെ പുതിയ ചിത്രങ്ങള്‍. സില്‍ക്ക് മെറൂണ്‍ ഡബിള്‍ ഷെയ്ഡഡ് ചുരിദാറിലുള്ള താരത്തിന്റെ പുതിയ ചിത്രങ്ങള്‍ ആരാധകര്‍ പതിവു പോലെ ഏറ്റെടുത്തിരിക്കുകയാണ്.
ചിത്രത്തിനു താഴെ ‘ചുന്ദരി മഞ്ജു ചേച്ചി’, ‘മമ്മൂട്ടിയുടെ ആരേലും ആണോ...😼...അല്ല ഓരോ year കഴിയുമ്പോഴും രണ്ടാളുടെയും പ്രായം കുറഞ്ഞു കുറഞ്ഞു വരുവാണല്ലോ ..🥰❤️❤️❤️...ഇനി വല്ല കായകല്പ ചികിത്സയും ആണോ..😌😁’... എന്നതടക്കമുള്ള രസകരമായ കമന്റുകളും ആരാധകരിടുന്നുണ്ട്.
അജിത്തിനൊപ്പം എത്തുന്ന ‘തുനിവ്’ എന്ന ചിത്രത്തിന്റെ റിലീസിന്റെ കാത്തിരിപ്പിലാണ് മഞ്ജു. ചിത്രത്തിന്റെ ഷൂട്ടിങ്ങ് സമയത്ത് സഹപ്രവർത്തകർക്കൊപ്പം യാത്രകളും മഞ്ജു പോയിരുന്നു. ബൈക്കിലായിരുന്നു മഞ്ജുവിന്റെ യാത്രകളെല്ലാം. ‘ആയിഷ’,’വെള്ളരിപട്ടണം’ എന്നിവയാണ് മഞ്ജുവിന്റെ മറ്റു പുതിയ ചിത്രങ്ങൾ.






