
ആരാധകര്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് ലിയോണ ലിഷോയി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ പുതിയ ചിത്രങ്ങളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്.
നടിയുടെ പുതിയ ചിത്രമായ ജിന്നിന്റെ പ്രമോഷന്റെ ഭാഗമായുളള ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. വളരെ മനോഹരമായിരിക്കുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്.
നടനായ ലിഷോയിയുടെ മകളാണ് ലിയോണ. മോഡലിങ് രംഗത്തുനിന്നാണ് താരം സിനിമയിലേക്കെത്തുന്നത്. വളരെ ചുരുങ്ങി കാലം കൊണ്ട് നിരവധി നല്ല കഥാപാത്രങ്ങളാണ് താരം ചെയ്തിരിക്കുന്നത്. സിദ്ധര്‍ഥ് ഭരതന് സംവിധാനം ചെയ്ത ജിന്നാണ് താരത്തിന്റേതായി റിലീസിനെത്തുന്ന ചിത്രം.






