
ക്രിക്കറ്റ് ദൈവം സച്ചിന് ക്രിക്കറ്റില്‍ തീര്‍ത്ത മിക്ക റെക്കോഡുകളും മുന്‍ നായകന് വിരാട് കോഹ്ലി മറികടക്കുമെന്നാണ് ക്രിക്കറ്റ് വിദഗ്ദ്ധരുടെ നിരീക്ഷണം. ഹൃസ്വകാല ഇടവേളയ്ക്ക് ശേഷം ശ്രീലങ്കയ്ക്ക് എതിരേയുള്ള ഏകദിന പരമ്പരയില്‍ കളിക്കാനൊരുങ്ങുന്ന വിരാട് കോഹ്ലി സാക്ഷാല്‍ തെന്‍ഡുല്‍ക്കറുടെ എത്ര റെക്കോഡ് ഈ പരമ്പരയില്‍ തകരുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
ശ്രീലങ്കയ്ക്ക് എതിരേയുള്ള ഏകദിന പരമ്പരയ്ക്കായി ഇറങ്ങുമ്പോള്‍ ഒന്നും രണ്ടുമല്ല സച്ചിന് ക്രിക്കറ്റില്‍ തീര്‍ത്ത മൂന്ന് റെക്കോഡുകളാണ് വിരാട്കോഹ്ലിയ്ക്ക് മുന്നിലുള്ളത്. നാട്ടില്‍ ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ച്വറികള്‍ നേടിയ സച്ചിന് തൊട്ടുപിന്നിലാണ് കോഹ്ലി നില്‍ക്കുന്നത്.
ഈ പരമ്പരയില്‍ ഒരു സെഞ്ച്വറിയെങ്കിലും താരം നേടിയാല്‍ നാട്ടില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേട്ടത്തിന്റെ റെക്കോഡില്‍ കോഹ്ലി ഒപ്പമെത്തും. 20 സെഞ്ച്വറികളാണ് സച്ചിന് നാട്ടില്‍ നേടിയിട്ടുള്ളത്. വിരാട്കോഹ്ലിയ്ക്ക് 19 സെഞ്ച്വറിയും.
ഈ പരമ്പരയില്‍ കോഹ്ലി രണ്ടാമതൊരു സെഞ്ച്വറി കൂടി നേടിയാല്‍ സച്ചിന്റെ റെക്കോഡ് തകരും. ഏതെങ്കിലും ഒരു ടീമിനെതിരേ മാത്രം നേടിയ സെഞ്ച്വറികളുടെ കണക്കിലും സച്ചിനെ മറികടക്കാന്‍ വിരാട്കോഹ്ലിയ്ക്ക് ഈ പരമ്പരയില്‍ അവസരമുണ്ട്. ഈ പട്ടികയില്‍ സച്ചിനും കോഹ്ലിയും ഒപ്പത്തിനൊപ്പമാണ്. ഒമ്പത് വീതം സെഞ്ച്വറികള്‍ രണ്ടു പേര്‍ക്കുമുണ്ട്. ശ്രീലങ്കയ്ക്ക് എതിരേ സച്ചിനും കോഹ്ലിയ്ക്കും എട്ടു സെഞ്ച്വറികള്‍ വീതമുണ്ട്.
പക്ഷേ വെസ്റ്റിന്‍ഡീസിനെതിരേ മാത്രം സച്ചിനും ഓസ്ട്രേലിയയ്ക്ക് എതിരേ കോഹ്ലിയ്ക്കും ഒമ്പത് വീതം സെഞ്ച്വറികളുണ്ട്. ഈ പരമ്പരയില്‍ രണ്ടു സെഞ്ച്വറികള്‍ അടിച്ചാല്‍ കോഹ്ലി സച്ചിനെ മറികടക്കും. ശ്രീലങ്കയ്ക്ക് എതിരേ 33 കാരനായ കോഹ്ലിയുടെ പേരില്‍ പത്തു സെഞ്ച്വറികളാകും.





