
വളര്‍ത്തു മൃഗങ്ങളെ പൊന്നു പോലെ നോക്കുന്ന ഉടസ്ഥരുണ്ട്. സ്വന്തം മക്കളെക്കാള്‍ കാര്യമായാകും വളര്‍ത്തു മൃഗങ്ങളുടെ കാര്യത്തിലുള്ള ഇവരുടെ ശ്രദ്ധ. പട്ടിയും പൂച്ചയും കോഴിയും താറാവും തത്തയുമെല്ലാം വീടുകളില്‍ കാണാറുള്ളവയാണ്. വളര്‍ത്തുമൃഗങ്ങളോടൊപ്പം ചിലവഴിയ്ക്കുന്നത് നമുക്ക് വളരെയധികം സന്തോഷം തരുന്ന ഒന്നാണ്. വളര്‍ത്തുമൃഗങ്ങളെ പരിപാലിയ്ക്കുന്നതു കൊണ്ടുള്ള ആരോഗ്യഗുണങ്ങളെ കുറിച്ചുള്ള പഠനമാണ് ശ്രദ്ധേയമാകുന്നത്്.
മിഷിഗണ്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ വീട്ടില്‍ ഒരു വളര്‍ത്തുമൃഗം ഉണ്ടാകുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് ഗുണം ചെയ്യുമെന്നാണ് കണ്ടെത്തിയിരിയ്ക്കുന്നത്. അമേരിക്കയിലെ അമ്പതിനു മുകളില്‍ പ്രായമുള്ളവരെ ആസ്പദമാക്കിയാണ് പഠനം സംഘടിപ്പിച്ചത്. അഞ്ചുവര്‍ഷത്തില്‍ കൂടുതലായി അരുമ മൃഗങ്ങളെ പരിപാലിക്കുന്നവരില്‍ സമയബന്ധിതമായി ഓര്‍മ്മകള്‍ വീണ്ടെടുക്കാനുള്ള ശേഷി മികച്ച നിലയില്‍ കാണപ്പെട്ടു. മസ്തിഷ്കത്തിന് പ്രായമാകുന്നതിന്റെ വേഗം കുറയ്ക്കാനും ഓമന മൃഗങ്ങള്‍ക്ക് കഴിവുണ്ടെന്നാണ് പഠനം പറയുന്നത്. 2010 മുതല്‍ 2016 വരെ നടത്തിയ സര്‍വേ ആധാരമാക്കിയാണ് നിഗമനത്തിലെത്തിയത്.
ഓരോ തവണ കോഗ്നിറ്റീവ് ടെസ്റ്റുകള്‍ നടത്തുമ്പോഴും ഇക്കൂട്ടരുടെ സ്കോറുകള്‍ കൂടിവരികയാണുണ്ടായത്. പ്രായമായവരിലും ഇക്കാര്യത്തില്‍ ഗുണകരമായ മാറ്റങ്ങളാണ് കണ്ടുവന്നതെന്നും സയന്‍സ് അലര്‍ട്ടില്‍ പങ്കുവെച്ചിരിക്കുന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. വളര്‍ത്തു മൃഗങ്ങളെ പരിപാലിക്കുന്നവര്‍ നേരത്തേ എഴുന്നേല്ക്കുകയും സജീവമായി ഇരിക്കുകയും ചെയ്യുന്നുവെന്നും മുന്‍പുള്ള പല പഠനങ്ങളില്‍ വ്യക്തമാക്കുന്നുണ്ട്. ഇത് മസ്തിഷ്കത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുമെന്നും ഉടമകളുടെ ഏകാന്തതയും സമ്മര്‍ദവും കുറയ്ക്കുമെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നുണ്ട്






