പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാബാനര്‍ജി ഒരു കാലത്ത് വഴിയോര കച്ചവടം നടത്തിയതാണ് ഇതിന് മുമ്പ് വൈറലായത്. ബംഗാള്‍ വിഭവമായ പച്കയും പാനിപുരിയും എല്ലാം മമത വില്‍പ്പന നടത്തുന്നതിന്റെ വീഡിയോ തരംഗമാകുകയും ചെയ്തു. ഇപ്പോള്‍ തൃണമൂലിന്റെ എം.പി. മഹുവാ മോയ്ത്രയും ഈ പാത പിന്തുടരുകയാണ്.
മഹുവാ മോയ്ത്ര റോഡരികിലെ തട്ടുകടയില്‍ ചായ തിളപ്പിക്കുന്ന വീഡിയോയാണ് വൈറലായി മാറിയിരിക്കുന്നത്. പരമ്പരാഗതമായ രീതിയില്‍ ചായ ഉണ്ടാക്കുന്ന രീതിയിലാണ് വീഡിയോ. കടയുടമ ചായയുണ്ടാക്കാന്‍ മോയ്ത്രയെ സഹായിക്കുകയും ചെയ്യുന്നുണ്ട്. ബിജെപിയുടെ വലിയ വിമര്‍ശക കൂടിയായ മോയ്ത്ര പ്രധാനമന്ത്രി നരേന്ദ്രമോഡിയെ പരിഹസിക്കാന്‍ കൂടിയാണ് വീഡിയോ ഒരുക്കിയിട്ടുള്ളത്. വീഡിയോ ഇട്ടതിന് പിന്നാലെ അനേകരാണ് പ്രതികരിച്ചിട്ടുള്ളത്.
ഭാവിയിലെ കേന്ദ്രമന്ത്രിയെന്നാണ് ഒരു വിമര്‍ശനം. ഒരുപക്ഷേ അടുത്ത പ്രധാനമന്ത്രിയാണെന്നും മോഡിജി അനുവദിക്കുമെന്നും മറ്റൊരു കമന്റില്‍ പറയുന്നു. പ്രധാനമന്ത്രി മഹുവാജി എന്നും ആള്ക്കാര് കമന്റ് ചെയ്തിട്ടുണ്ട്. രാജ്യത്തിന് ഒരു ചായക്കടക്കാരന് മതിയെന്നും ഈ സാമ്പത്തീക മാന്ദ്യത്തില്‍ മറ്റൊരു ചായക്കാരനെ കൂടി ചുമക്കാന്‍ വയ്യെന്നുമാണ് വേറൊരു യൂസര്‍ കുറിച്ചത്. ഇതിനകം 14,000 ലൈക്കുകളാണ് വീഡിയോയ്ക്ക്് കിട്ടിയത്്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്വന്തം മണ്ഡലമായ കൃഷി നഗറില്‍ നിന്നുമായിരുന്നു മഹുവയുടെ ചായക്കട വീഡിയോ.

Comments