തെലുങ്ക് സിനിമയിലാണ് അഭിനയിക്കുന്നതെങ്കിലും മലയാള സിനിമാപ്രേക്ഷകരുടെയും ഇഷ്ടതാരമാണ് വിജയ് ദേവര്കൊണ്ട. ഭാഷകൾക്ക് അതീതമായി ആരാധകരെ സൃഷ്ടിക്കുന്ന താരമാണ് വിജയ്. ലൈഗര്‍ എന്ന പാന്‍ ഇന്ത്യന്‍ ചിത്രമാണ് താരത്തിന്റേതായി അവസാനം തിയേറ്ററുകളില്‍ എത്തിയത്. ഇപ്പോഴിതാ വിജയ് നായകനായെത്തുന്ന പുതിയ ചിത്രമായ വിഡി 12 ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ആദ്യമായി വിജയ് പോലീസ് വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്. ഗൗതം ടിന്നനൂരി സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് വിഡി 12 എന്നാണ് ചിത്രത്തിന് താല്‍ക്കാലികമായി നൽകിയിരിക്കുന്ന പേര്.
‘‘തിരക്കഥ. ടീം. അടുത്ത എന്റെ പ്രൊജക്ട്. ഇത് കേട്ടപ്പോൾ എന്റെ ഹൃദയം സ്പന്ദിച്ചു...’’ എന്നാണ് വിജയ് ദേവരകൊണ്ട പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവച്ച് ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. കറുത്ത തുണികൊണ്ട് മുഖം മറച്ചിരിക്കുന്ന പൊലീസുകാരനെയാണ് പോസ്റ്ററിൽ കാണാനാവുക. അതോടൊപ്പം വെള്ളത്തിന് നടക്കുന്ന കത്തുന്ന കപ്പലും പോസ്റ്ററിൽ ഉണ്ട്.

സിനിമയുടെ ചിത്രീകരണം ഉടനെ തുടങ്ങുമെന്നും അണിയറപ്രവർത്തകർ പറയുന്നുണ്ട്. വിജയ് ദേവകൊണ്ടയുടെ കരിയറിലെ ആദ്യ പൊലീസ് വേഷമായതു കൊണ്ട് ചിത്രത്തിനായി ആവേശത്തോടെയാണ് ആരാധകർ കാത്തിരിക്കുന്നു . പോസ്റ്റര്‍ കണ്ടതോടെ ആരാധകരും ആവേശത്തിലാണ്. നാനി നായകനായെത്തിയ ജെഴ്സിയായിരുന്നു ഗൗതം ടിന്നനൂരി ഒടുവിൽ ചെയ്ത ചിത്രം. എന്നാൽ ചിത്രത്തിന്റെ മറ്റു വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. നിരവധി പേരാണ് പോസ്റ്ററിന് കമന്റുമായെത്തിയിരിക്കുന്നത്.
വിജയ് യുടെ കഴിഞ്ഞ ചിത്രം ലൈഗര്‍ വൻ ഹൈപ്പോടെയെത്തിയതാണ്. പക്ഷേ ചിത്രം ബോക്സോഫീസിൽ വൻ പരാജയമായിരുന്നു. പരാജയപ്പെട്ടതോടെ വിജയ് ദേവരകൊണ്ടയ്ക്ക് ഒട്ടേറെ വിമർശനങ്ങളും നേരിടേണ്ടി വന്നു. സിനിമയുമായി ബന്ധപ്പെട്ട നടന്ന പ്രൊമോഷനിടെ വിജയ് മേശയ്ക്ക് മുകളിൽ കാൽ കയറ്റിവച്ച് സംസാരിച്ചതും വിമര്‍ശനങ്ങളായി. ഇതിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ ലൈഗർ ബഹിഷ്കരണാഹ്വാനങ്ങളുമുയർന്നിരുന്നു. പുരി ജഗന്നാഥാണ് ലൈഗർ സംവിധാനം ചെയ്തത്. അനന്യ പാണ്ഡെയായിരുന്നു ചിത്രത്തിൽ നായികയായെത്തിയത്. ചിത്രത്തിന്റെ വൻ പരാജയത്തെ തുടർന്ന് വിജയ് സോഷ്യൽ മീഡിയയിൽ നിന്നും അകലം പാലിച്ചിരുന്നു.

Comments