
സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുന്നത് പലപ്പോഴും തികച്ചും സാധാരണക്കാരായ ആളുകളാണ്. നന്മയും ദയയും മനസ്സില്‍ സൂക്ഷിക്കുന്നവര്‍ ഇന്നും ലോകത്തുണ്ടെന്ന തിരിച്ചറിവ് സോഷ്യല്‍ മീഡിയയിലൂടെ പങ്കിടുന്ന വീഡിയോ നല്‍കാറുണ്ട്. അതുപോലെയൊരു വീഡിയോയും അതില്‍ കാണുന്ന ട്രാഫിക് പോലീസുമാണ് ഇപ്പോള്‍ താരങ്ങള്‍. ജയ്പൂരിലെ സന്സാര്ചന്ദ്ര റോഡില്‍ വച്ച് ട്രാഫിക് പോലീസ് പ്രേം സിംഗ് ഒരു പക്ഷിയെ രക്ഷിക്കുന്നതാണ് വീഡിയോ. വണ്ടികള്‍ കടന്നു പോകുന്നതാണ് വീഡിയോയില്‍ ആദ്യം കാണുന്നത്. പിന്നീട് വരുന്ന ട്രാവലര്‍ നിര്‍ത്തി, അതിന്റെ മുകളില്‍ കയറി ചരടില്‍ കുടുങ്ങി കിടക്കുന്ന പക്ഷിയെ പ്രേം സിംഗ് രക്ഷിക്കുന്നതും കാണാം. താഴെയുള്ളവരുടെ കൈയിലേക്ക് പക്ഷിയെ കൊടുക്കുന്നതും പിന്നീട് പക്ഷിയെ മുക്തയാക്കുന്നതും വീഡിയോയിലുണ്ട്. വീഡിയോ ട്വിറ്ററിലൂടെ വന്നതോടെ ‘‘പരിക്കേറ്റ പ്രാവിനെ രക്ഷിച്ചു... പ്രേം ജിക്ക് സല്യൂട്ട്...’’ എന്നതടക്കമുള്ള കമന്റുകള്‍ കൊണ്ട് സോഷ്യല്‍ മീഡിയ നിറയുന്നുണ്ട്.
In #Jaipur https://t.co/0zzNftHq9y
— PostLo.com (@postlo) January 13, 2023






