മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മഞ്ജു വാര്യര്‍. ആത്മവിശ്വാസം കൊണ്ട് നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയ താരമിപ്പോള്‍ ബൈക്ക് ഓടിക്കാനുളള ലൈസന്‍സും സ്വന്തമാക്കിയിരിക്കുന്നു. നടി ടെസ്റ്റിന് പങ്കെടുത്തത് എറണാകുളം കാക്കനാട് ആര് ടി ഓഫീസിന് കീഴിലായിരുന്നു. നടന് അജിത്തിനൊപ്പം മഞ്ജുവാര്യര്‍ ബൈക്ക് യാത്രയ്ക്ക് പോയ ചിത്രം സാമൂഹിക മാധ്യമങ്ങളുല് വൈറലാണ്.
ഇരുവരും കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രമായ തുനിവിന്റെ പ്രചാരണത്തോടനുബന്ധിച്ചുളള അഭിമുഖത്തില്‍ താന്‍ ബൈക്ക് റൈഡിംഗ് കാര്യമായിയെടുക്കാന്‍ പദ്ധതിയിടുന്നതായി മഞ്ജു പറഞ്ഞിരുന്നു. ഈ നേട്ടം അതിന്റെ ആദ്യപടിയായാണ് ആരാധകര്‍ കണക്കാക്കുന്നത്. ജനുവരി 20ന് റിലീസിനൊരുങ്ങുന്ന മഞ്ജുവാര്യര്‍ ചിത്രം 'ആയിഷ' യുടെ പ്രെമോഷന് തിരക്കുകള്‍ക്കിടയിലാണ് താരം ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഗള്‍ഫ് മേഖലയിലെ ഗദ്ദാമയുടെ കഥ പറയുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഏറെ ശ്രദ്ധയമായിരുന്നു.
അതേ സമയം തുനിവിന്റെ ആഗോള കളക്ഷന്‍ നൂറ് കോടി പിന്നിടുകയാണ്. ചിത്രത്തില്‍ കണ്മണിയെന്ന മഞ്ജുവിന്റെ കഥാപാത്രത്തിനെ പ്രേക്ഷകര്‍ ഇരുകൈകള്‍ നീട്ടി സ്വീകരിച്ചിരുന്നു.






