
തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകരുടെ പ്രിയ താരങ്ങളാണ് ജയറാമും പാര്‍വ്വതിയും. ഇവരുടെ മകന് കാളിദാസ് ആണെങ്കിലും അഭിനേതാവെന്ന നിലയില്‍ തിളങ്ങുന്ന താരമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ കാളിദാസ് എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. തന്റെ പ്രണയിനി തരുണിയെ കാളിദാസ് പരിചയപ്പെടുത്തിയതും സോഷ്യല്‍ മീഡിയ വഴിയാണ്. ഫിറ്റ്നെസ്സിന് കാളിദാസ് മുന്‍പന്തിയിലാണ്. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ വര്‍ക്കൗട്ട് ചിത്രം പങ്കുവയ്ക്കുകയാണ് താരം. ഷര്ട്ട്ലെസ്സായിട്ടാണ് കാളിദാസിന്റെ ചിത്രം. ‘വര്‍ക്ക് ഇന്‍ പ്രോഗ്രസ്സ്’ എന്ന ക്യാപ്ഷനും നല്‍കിയാണ് ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്. ചിത്രം കണ്ട് സഹതാരങ്ങളെല്ലാം കമന്റുകളിടുന്നുണ്ട്. റീമ കല്ലിങ്കല്‍ ‘ഡേയ്’ എന്ന ക്യാപ്ഷനൊപ്പം ഹോട്ട് ഇമോജിയും കമന്റായി കൊടുത്തിട്ടുണ്ട്.
ആരാധകരും കമന്റുകള്‍ കൊണ്ട് ചിത്രം നിറയ്ക്കുകയാണ്. ‘സൽമാൻ ഖാനെ പോലെ തോന്നിയത് എനിക്ക് മാത്രമാണോ 😇’, ‘സിനിമയ്ക്കു വേണ്ടി കാത്തിരിക്കുന്നു’, ‘കാളി പവര്‍’ എന്നതടക്കം കമന്റുകളുണ്ട്. മുന്‍പ് കാളിദാസിനെ കണ്ട് തമിഴകത്തിന്റെ പ്രിയതാരം സൂര്യയെപ്പോലെയുണ്ട് എന്ന് പറഞ്ഞിട്ടുള്ളവരും കുറവല്ല. പാ രഞ്ജിത്തിന്റെ നച്ചത്തിരം നകർകിറത് എന്ന ചിത്രത്തിലാണ് കാളിദാസ് അവസാനമായി അഭിനയിച്ചത്. രജ്നി ആണ് കാളിദാസിന്റെ പുതിയ ചിത്രം. നടൻ ധനുഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'രായനി'ൽ കാളിദാസ് ജയറാം ഉണ്ടെന്നും റിപ്പോർട്ടുണ്ട്.





