ബംഗളൂരു: വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചതിനെതുടര്ന്നുണ്ടായ തര്‍ക്കത്തില്‍ വൃദ്ധനായ കാര്‍ ഡ്രൈവറെ സ്കൂട്ടര്‍ യാത്രികന് വലിച്ചിഴത് കിലോമീറ്ററുകളോളം. ബംഗളൂരുവിലെ മാഗഡി റോഡില്‍ ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. തര്‍ക്കത്തിനിടയില്‍ ഓടി രക്ഷപ്പൊന്‍ ശ്രമിച്ച സ്കൂട്ടര്‍ യാത്രക്കാരനായ യുവാവിനെ പിടിച്ചു നിര്‍ത്താന്‍ ശ്രമിച്ച കാര്‍ ഡ്രൈവര്‍ മുത്തപ്പയാണ്(71) റോഡിലൂടെ വലിച്ചിഴയ്ക്കപ്പെട്ടത്.
വണ്‍വേ തെറ്റിച്ചുവന്ന സ്കൂട്ടര്‍ കാറുമായി കൂട്ടിയിടക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് സ്കൂട്ടര്‍ യാത്രികനും കാര്‍ ഡ്രൈവറും തമ്മില്‍ വാക്കേറ്റം ഉണ്ടായി. തര്‍ക്കത്തിനിടയില്‍ സ്കൂട്ടര്‍ യാത്രികന് അതി വിദഗ്ധമായി രക്ഷപെടാന്‍ ശ്രമിച്ചു. ഇയാള്‍ സ്കൂട്ടര്‍ മുന്നേട്ടെടുക്കാന്‍ ശ്രമിച്ചതോടെ മുത്തപ്പ സ്കൂട്ടര്‍ പിടിച്ചു നിര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ സ്കൂട്ടര്‍ നിര്‍ത്താതെ യുവാവ് മുത്തപ്പയെ വലിച്ചിഴച്ച് കിലോമീറ്ററുകളോളം ഓടിക്കുകയായിരുന്നു. മുത്തപ്പയെ റോഡിലൂടെ വലിച്ചിഴയ്ക്കുന്ന ദൃശ്യങ്ങള്‍ ഇതിനോടകം സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തു.
പരിക്കേറ്റ കാര്‍ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്കൂട്ടര്‍ യാത്രികനായ യുവാവ് സാഹിലിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

Comments