
അംബാനി കുടുംബത്തിലെ അനന്ത് അംബാനിയുടെ വിവാഹവാര്‍ത്തകള്‍ സാമൂഹികമാധ്യമങ്ങളില്‍ നിറയുകയാണ്. അതിനിടയിലാണ് അനന്തിന്റെ സഹോദരി ഇഷ അംബാനിയുടെ ചിത്രങ്ങള്‍ ആരാധകരുടെ ശ്രദ്ധ നേടുന്നത്.
പര്‍പ്പിളും പച്ചയും നിറങ്ങള്‍ ചേര്‍ന്ന ലോങ് സ്ലീവ് സ്റ്റൈലിലുളള സല്‍വാര്‍ സ്യൂട്ടിലാണ് ഇഷ എത്തിയിരിക്കുന്നത്. ഒപ്പം പച്ച നിറത്തിലെ ദുപ്പട്ടയും കുര്ത്തിയിലെ ഗോള്‍ഡന്‍ എംബ്രോഡറി വര്‍ക്കുകളും സല്‍വാറിനെ കൂടുതല്‍ ആകര്ഷണിയമാക്കി.
മരതകം പതിപ്പിച്ച നെക്ലേസും കമ്മലുമാണ് ഇഷ സല്‍വാറിനൊപ്പം അണിഞ്ഞിരിക്കുന്നത്. സ്ലീക് ഹെയര്‍ സ്റ്റൈലാണ് തിരഞ്ഞെടുത്തിരുന്നത്. അനുരാധ വാകില്‍ ഒരുക്കിയ വസ്ത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ബോളിവുഡ് താരങ്ങളടക്കം നിരവധി ആളുകളാണ് ഇഷയ്ക്ക് അഭിനന്ദനമറിയിച്ചെത്തിയിരിക്കുന്നത്.






