
2022 ഡിസംബര് 8 നും 2023 ജനുവരി 12 നും ഇടയില് നിര്മ്മിച്ച 17,362 വാഹനങ്ങള് തിരിച്ചുവിളിക്കുന്നതായി ആഭ്യന്തര വാഹന നിര്മാതാക്കളായ മാരുതി സുസുക്കി അറിയിച്ചിരിക്കുകയാണ്. എയര്ബാഗ് കണ്ട്രോളറുകളിലെ തകരാര് കാരണമാണ് ആള്ട്ടോ കെ10, എസ്-പ്രെസ്സോ, ഇക്കോ, ബ്രെസ്സ, ബലെനോ, ഗ്രാന്ഡ് വിറ്റാര തുടങ്ങിയ മോഡലുകളെ കമ്പനി തിരിച്ചു വിളിക്കുന്നത്.
ഈ ബാധിച്ച മോഡലുകള് പരിശോധിക്കുകയും ആവശ്യമെങ്കില് എയര്ബാഗ് കണ്ട്രോളറിന്റെ ഭാഗം സൗജന്യമായി മാറ്റുകയും ചെയ്യും. അപൂര്വ സന്ദര്ഭങ്ങളില്, വാഹനാപകടമുണ്ടായാല് എയര്ബാഗുകളും സീറ്റ് ബെല്റ്റ് പ്രെറ്റെന്ഷനറുകളും വിന്യസിക്കാതിരിക്കാന് ഇത് കാരണമാകുമെന്നാണ് കമ്പനി സംശയിക്കുന്നത്. അത് കൊണ്ട് തന്നെ വാഹനം അപകടത്തില്പെട്ടാല് യാത്രക്കാരുടെ മരണത്തിലായിരിക്കും കലാശിക്കുന്നത്. തകരാറിലായ വാഹനങ്ങള് ഉപയോഗിക്കരുതെന്നും മാരുതി സുസുക്കി നിര്ദേശിച്ചിട്ടുണ്ട്.
റീകോള് ലിസ്റ്റില് ഉളള വാഹനങ്ങളുടെ ഉടമകള്ക്ക് അംഗീകൃത സര്വീസ് സെന്ററില് നിന്ന് എത്രയും പെട്ടെന്ന് ബന്ധപ്പെടാനുളള സംവിധാനം കമ്പനി ഒരുക്കിയിട്ടുണ്ട് എന്നാണ് അധികൃതര് അറിയിച്ചിരിക്കുന്നത്. ഇതോടൊപ്പം തന്നെ മാരുതി സുസുക്കി 2022 കലണ്ടര് വര്ഷത്തില് ഇന്ത്യന് റെയില്വേ മോഡ് ഉപയോഗിച്ച് 3.2 ലക്ഷം യൂണിറ്റിലധികം വാഹനങ്ങള് കയറ്റി അയച്ചു എന്നതാണ്. ഇത് മറ്റ് കലണ്ടര് വര്ഷത്തിലും റെയില് മോഡ് ഉപയോഗിച്ചുള്ള എക്കാലത്തെയും ഉയര്ന്ന ഡിസ്പാച്ച് ആയിട്ടാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. റെയില് മോഡ് ഉപയോഗിക്കുന്നത് വര്ഷം മുഴുവനും 45,000 ട്രക്ക് ട്രിപ്പുകള് ലാഭിക്കാന് കമ്പനിയെ സഹായിച്ചിട്ടുണ്ട്.







Comments