മലയാള സിനിമാമേഖലയ്ക്ക് സുപരിചിതയായ നടിയാണ് മാളവിക മോഹനന്. പട്ടം പോലെ' എന്ന മലയാളി സിനിമയിലൂടെയാണ് മാളവിക സിനിമാ രംഗത്തേക്കു വരുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഗ്ലാമര്‍ ഫോട്ടോഷൂട്ടുകള്‍ ഇതിലൂടെ പലപ്പോഴും പങ്കുവയ്ക്കാറുണ്ട്. തന്റെ ഏറ്റവും പുതിയ സിനിമയായ ‘ക്രിസ്റ്റി’യുടെ പോസ്റ്റര്‍ കഴിഞ്ഞ ദിവസം താരം ഷെയര്‍ ചെയ്തിരുന്നു. ആ പോസ്റ്റര്‍ വിമര്‍ശിച്ചും പലരും കമന്റിട്ടിരുന്നു. ഇപ്പോഴിതാ തനിക്കെതിരെ വന്ന ഒരു കമന്റിനെതിരെ പ്രതികരിക്കുകയാണ് മാളവിക.
മാളവികയുടെ ഗ്ലാമർ ചിത്രവും ചിത്രത്തിന്റെ പോസ്റ്ററും പങ്കുവച്ച് ഒരു ആരാധകൻ ട്വിറ്ററിൽ കുറിച്ചതിനെതിരെയാണ് മാളവിക പ്രതികരിച്ചത്. ‘‘ഇത് മാത്യൂ എങ്ങനെ കെെകാര്യം ചെയ്യും ?’’ എന്നാണ് ആരാധകന് ചോദിച്ചത്. ‘മാത്യൂ നന്നായി കെെകാര്യം ചെയ്തിട്ടുണ്ട്’ എന്ന് മാളവിക മറുപടിയും കൊടുത്തു. മറുപടി കണ്ടയുടന്‍ ‘പോസ്റ്റർ കണ്ടിട്ട് പ്രായമായ സ്ത്രീയും കൗമരക്കാരനുമായുള്ള പ്രണയ കഥ പോലെ തോന്നി. അത് മാത്യൂവിന് കെെകാര്യം ചെയ്യാൻ കഴിയുമോ എന്ന സംശയമാണ് ചോദിച്ചത്’ എന്ന് പോസ്റ്റ് പങ്ക് വച്ച പേജിന്റെ ഉടമ മാളവികയുടെ മറുപടിയ്ക്ക് വിശദീകരണം നൽകി.

നവാഗതനായ ആൽവിൻ ഹെന്റി സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ക്രിസ്റ്റി’. മാത്യൂ തോമസ്, മാളവിക മോഹനൻ എന്നിവരാണ് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങള്‍. പ്രശസ്ത എഴുത്തുകാരായ ബെന്യാമിനും ജി ആർ ഇന്ദുഗോപനും ചേർന്നാണ് സിനിമയുടെ തിരക്കഥ. സിനിമയുടെ പ്രമേയത്തെ സംബന്ധിച്ച് യാതൊരു വിവരങ്ങളും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. 'ക്രിസ്റ്റി' ഫെബ്രുവരിയിൽ തിയേറ്ററുകളിൽ എത്തും. ജോയ് മാത്യു, വിനീത് വിശ്വം, രാജേഷ് മാധവൻ, മുത്തുമണി, ജയാ. എസ്. കുറുപ്പ് ,വീൻ നായർ, സ്മിനു സിജോ, മഞ്ജു പത്രോസ് എന്നിവരാണ് മറ്റ് താരങ്ങൾ.
രജനീകാന്ത് ചിത്രം പേട്ട, വിജയിയുടെ മാസ്റ്റര്‍ എന്നീ സിനിമകളിലും ശ്രദ്ധേയ വേഷങ്ങള്‍ മാളവിക ചെയ്തിട്ടുണ്ട്. ‘യുദ്ര’ എന്ന ബോളിവുഡ് ചിത്രത്തിന്റെ തിരക്കുകളിലും കൂടിയാണ് ഇപ്പോള്‍ മാളവിക.

Comments