ബാലതാരമായിയെത്തി മലയാളികളുടെ പ്രിയങ്കരിയായിമാറിയ താരമാണ് നിത്യ മേനോന്. വളരെ കുറച്ച് സിനിമകളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരം ഇപ്പോള്‍ അന്യഭാഷാ ചിത്രങ്ങളിലെയും മുന്‍നിര താരമാണ്. നിത്യ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ വളരെ വേഗത്തിലാണ് ആരാധക ശ്രദ്ധ നേടുന്നത്. ഗ്രാമത്തിലെ കുഞ്ഞുങ്ങളെയും കൈയിലേന്തി നില്ക്കുന്ന നിത്യ മേനോന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
കുഞ്ഞുങ്ങളെ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ കാണില്ല. നിത്യയ്ക്ക് കുട്ടികളോടുളള അളവറ്റ സ്നേഹത്തിനെ വിളിച്ചോതുന്ന തരത്തിലുളള ചിത്രമായിരുന്നു താരം പങ്കുവച്ചത്. '' ആ ഗ്രാമത്തിലെ ഓരോ കുഞ്ഞുങ്ങളെയും ഞാന്‍ എടുത്തുവെന്ന് കരുതുന്നു, അടുത്ത ദിവസം ഞാന്‍ തിരികെ ചെല്ലുമ്പോള്‍ അവര്‍ എന്നെ തിരിച്ചറിയാന്‍ തുടങ്ങി. കുഞ്ഞുങ്ങള്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ടവരാണ് അവരെക്കാള്‍ അധികമായി ഞാന്‍ മറ്റൊന്നും സ്നേഹിക്കുന്നില്ല '' എന്ന അടിക്കുറിപ്പോടെ താരം പങ്കുവച്ച പോസ്റ്റിന് വളരെ നല്ല അഭിപ്രായങ്ങളാണ് തേടിയെത്തുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ഇന്ന് കണ്ടതില്‍ ഏറ്റവും മനോഹരമായ പോസ്റ്റ്, നല്ല മനസ്സിനുടമ ദൈവം നിന്നെ അനുഗ്രഹിക്കട്ടെ , തുടങ്ങി നിരവധി മികച്ച പ്രതികരണങ്ങളാണ് ഈ മനോഹര ചിത്രത്തിന് ലഭിച്ചട്ടുളളത്.
രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് കൃഷ്ണപുരം ഗ്രാമത്തിലെ ഒരു സ്കൂളിലെ കുട്ടികളെ പഠിപ്പിക്കുന്ന വീഡിയോ നിത്യ തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്. ആ വീഡിയോയെ പ്രശംസിച്ചും അനവധി ആരാധകര്‍ രംഗത്തെത്തിയിരുന്നു.






