
അനന്ദ് അംബാനിയുടെ വിവാഹാഘോഷത്തിരക്കിലാണ് അംബാനിക്കുടുംബം. സെലിബ്രിറ്റി ഡിസൈനര്‍ അനാമിക ഖന്ന ഒരുക്കിയ പേസ്റ്റല്‍ ഗ്രീന്‍ ലെഹങ്കയിലാണ് സഹോദരന്റെ വിവാഹനിശ്ചയ ആഘോഷങ്ങള്‍ക്ക് ഇഷ അംബാനിയെത്തിയത്. പേസ്റ്റല്‍ ഗ്രീന്‍ ലെഹങ്കയിലുളള ഇഷയുടെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടുകയാണ്.
എംബ്രോഡറിയും പല നിറത്തിലുളള ഫ്ളോറല്‍ ഡിസൈനുകളുമാണ് ഈ ലെഹങ്കയെ മനോഹരമാക്കുന്നത്. അരയില്‍ ഗോള്‍ഡന്‍ എംബ്രോഡറിയും സീക്വിനുകളുമുണ്ട്. ഫ്ളോറല്‍ ഡീറ്റെലിങ്ങുളള വി ഷെയ്പ്പ് നെക്ലൈന്‍, ഷീര്‍ സ്ലീവ് എന്നിവയും ബ്ലൗസിനെ ആകര്‍ഷകമാക്കുന്നു.
ദുപ്പട്ട ഒഴിവാക്കിയാണ് സ്റൈലിങ്. മിനിമല്‍ മേഷ്ഷപ്പായിരുന്നു ഇഷ ചെയ്തിരുന്നത്. പേള്‍, ചോക്കര്‍, കമ്മല്‍, മോതിരം എന്നിവ വസ്ത്രത്തിനോട് ചേര്‍ന്നു നില്ക്കുന്ന രീതിയിലാണ് ആക്സസറൈസ് ചെയ്തിരിക്കുന്നത്.






