
സഹവേഷങ്ങളിലൂടെ തുടങ്ങി പിന്നീട് നായകനായും വില്ലനായുമൊക്കെ തിളങ്ങി നില്ക്കുന്ന നടനാണ് സുദേവ് നായര്‍. ഒരുസമയത്ത് മലയാള സിനിമയിൽ തനിക്ക് അവസരങ്ങൾ കിട്ടില്ലെന്ന് പറഞ്ഞ സുദേവ് ഇപ്പോൾ മലയാള സിനിമാ ലോകത്ത് നിറസാന്നിധ്യമായി മാറുകയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് സുദേവ്. പലപ്പോഴും താരം പങ്കുവയ്ക്കുന്ന റീല്‍സ് വീഡിയോയില്‍ അച്ഛനും അമ്മയുമൊക്കെ അഭിനേതാക്കളായി മാറാറുണ്ട്. ഇപ്പോള്‍ അമ്മയ്ക്കും അച്ഛനുമൊപ്പമുള്ള രസകരമായ വീഡിയോ പങ്കുവച്ചിരിക്കുകയാണ് സുദേവ്. ഷോപ്പിംഗിന് പോകാന്‍ വേണ്ടി സുദേവിനെയും അച്ഛനെയും ഒരുങ്ങി കാത്തിരിക്കുന്ന അമ്മയാണ് വീഡിയോയില്‍. സുദേവിനെ കാത്തിരുന്ന് അവസാനം അമ്മയും അച്ഛനും കൂടി ഷോപ്പിംഗ് പോകുന്നതില്‍ വീഡിയോ അവസാനിക്കും. ‘‘ഷോപ്പിംഗിന് തയ്യാറെടുക്കുന്നു....ഓരോ അമ്മയുടെയും പോരാട്ടം...’’ എന്ന ക്യാപ്ഷനും നല്‍കിയാണ് താരം വീഡിയോ പങ്കിട്ടിരിക്കുന്നത്.







Comments