
മുംബയ് : ഗുജറാത്ത് കലാപവുമായി ബന്ധപെട്ട് കൂട്ടക്കൊല നടത്തിയ കേസിലെ 22 പ്രതികളെ വെറുതെ വിട്ടുകൊണ്ട് കോടതി ഉത്തരവ് . തെളിവില്ലെന്ന കാരണത്താലാണ് 2002ലെ ഗുജറാത്ത് കലാപത്തില് ദിയോൾ ഗ്രാമത്തിൽ മുസ്ലീം സമുദായത്തിൽപ്പെട്ട രണ്ട് കുട്ടികളടക്കം 17 പേരെ കൂട്ടകൊല ചെയ്ത കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടത്. എട്ടു പ്രതികള് നേരത്തെ വിചാരണ കാലത്ത് മരണപെട്ടിരുന്നു. ഗുജറാത്തിലെ മഞ്ച്മഹൽ ജില്ലയിലെ സെഷൻസ് കോടതി ജഡ്ജി ഹർഷ് ത്രിവേദിയാണ് തെളിവുകളുടെ അഭാവത്തില് പ്രതികളെ വെറുതെ വിടാന് ഉത്തവിട്ടത്.
ഗുജറാത്ത് കലാപവുമായി ബന്ധപെട്ട ബിബിസി ഡോക്കുമെന്ററി കേന്ദ്ര സര്ക്കാര് രാജ്യത്ത് നിരോധിച്ചത് ചര്ച്ചയാകുന്ന സാഹചര്യത്തില് കോടതി ഇത്തരമോരു ഉത്തരവിട്ടത് ശ്രദ്ധേയമായി. ഡോക്കുമെന്ററിക്കു പിന്നാലെ നരേന്ദ്ര മോഡിയും ഗുജറാത്ത് കലാപവും ചര്ച്ചയാകുകയാണ്.
2002 ഫെബ്രുവരി 28നായിരുന്നു ഗുജറാത്തില് കേസിന് ആസ്പദമായ വംശഹത്യയും കൂട്ടക്കൊലയും നടന്നത്. കൂട്ട കൊല നടത്തിയ ശേഷം പ്രതികള് തെളിവു നശിപ്പിക്കുന്നതിന്റെ ഭാഗമായി മൃതദേഹങ്ങള് കത്തിച്ചു കളഞ്ഞിരുന്നു. സംഭവം നടന്ന് രണ്ട് വർഷത്തിന് ശേഷമായിരുന്നു പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. തെളിവുകള് ഒന്നും ലഭിക്കാത്തതിന്റെ അടിസ്ഥാനത്തില് പ്രതികളെ വെറുതെ വിടുകയായിരുന്നു.







Comments