
തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കുാനുള്ള പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കിയായിരിക്കും ഇത്തവണത്തെ സംസ്ഥാന ബജറ്റ് . ഇതിനായ് അധിക വിഭവ സമാഹരണവും വരുമാന വര്‍ധനയും ലക്ഷ്യമിട്ടുള്ള പദ്ധതികൾക്ക് മുൻതൂക്കം നല്‍കുമെന്നാണ് അറിയുന്നത് . വിവിധ നികുതികളും ഫീസുകളും വര്‍ദ്ധിപ്പിക്കാന്‍ സാധ്യത കാണുന്നുു. അതോടൊപ്പം തനത് വരുമാനം വര്‍ധിപ്പിക്കാനുള്ള ധനമന്ത്രിയുടെ തീരുമാനവുമാകും ഇത്തവണത്തെ ബജറ്റിന്റെ ഹൈലൈറ്റ്.
ചെലവ് ചുരുക്കി വരുമാനം വര്‍ധിപ്പിക്കാതെ സംസ്ഥാനത്തിന് മുന്നോട്ട് പോകാനാകില്ലെന്ന സ്ഥിതിയാണിപ്പോള്‍ . ഈ സാഹചര്യത്തിലാന് ഫീസും നികുതിയുമെല്ലാം ബജറ്റിന്റെ ഭാഗമാകുന്നത്. സംസ്ഥാനത്തെ സാമ്പത്തിക ഞെരുക്കം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കേന്ദ്രത്തിന്റെ കടുംപിടിത്തം കൂടിയായപ്പോള്‍ പദ്ധതികൾ പലതും പണമില്ലാതെ നിലയ്ക്കുന്ന അവസ്ഥയിലേക്ക് എത്തിയെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം .
നികുതിയിനങ്ങളില്‍ വലിയ വ്യത്യാസം ഇത്തവണ ഉണ്ടായേക്കും. ഭൂമിയുടെ ന്യായ വില മുതല്‍ മോട്ടോര്‍ വാഹന നികുതി വരെ ഇതിന്റെ പട്ടികയില്‍ വരും . തദ്ദേശ സ്ഥാപനങ്ങൾക്ക് വകയിരുത്തുന്ന വിഹിതം ഇത്തവണ വെട്ടിച്ചുരുക്കി . പകരം വരുമാന വര്‍ദ്ധനയ്ക്കുള്ള നടപടികൾ വരുമെന്നറിയുന്നു. സര്‍ക്കാര്‍ സേവനങ്ങള്‍ക്കും നിരക്ക് ഉയരും . ഇക്കാര്യങ്ങളെക്കുറിച്ചെക്കെ നേരത്തെ തന്നെ ധനവകുപ്പില്‍ നിന്ന് സൂചന മന്ത്രി നല്‍കിയിരുന്നു.
602 കോടിയുടെ അധിക വിഭവ സമാഹരണം കഴിഞ്ഞ ബജറ്റില്‍ ലക്ഷ്യമിട്ടിരുന്നു. എന്നാല്‍ അതുകൊണ്ടും ഇത്തവണ പിടിച്ച നില്ക്കാനായില്ല. കുറഞ്ഞത് 10 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഭൂമിയുടെ ന്യായവിലയില്‍ പ്രതീക്ഷിക്കുന്നത്.
