
പോയവാരം മലയാള സിനിമാലോകം അടക്കിവാണ നടന് ആരാണെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ മലയാളിക്ക് പറയാനുള്ളു അത് മമ്മൂട്ടി എന്നാണ്. വ്യത്യസ്തമായ കഥാപാത്രങ്ങളും കഥകളും തിരഞ്ഞെടുത്ത് സിനിമാ ആസ്വാദകരെ ഞെട്ടിക്കുകയായിരുന്നു അദ്ദേഹം. പ്രേക്ഷകര്‍ കാത്തിരുന്ന മറ്റൊരു മമ്മൂട്ടി മാജിക്കായിരുന്നു ലിജോജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നൻപകൽ നേരത്ത് മയക്കം’ . സിനിമയില്‍ മമ്മൂട്ടിയുടെ മാസ്മരിക പ്രകടനത്തെ അഭിനന്ദിച്ച് കൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്.
നിര്‍മ്മാതാവായ എസ്. ജോര്‍ജ ഫെയ്സ്ബുക്കില്‍ പങ്ക് വെയ്ച ചിത്രം ഇപ്പോള്‍ വൈറല്‍ ആയിരിക്കുന്നു. ചിത്രത്തിലെ സുന്ദരം എന്ന കഥാപാത്രത്തിന്റെ വേഷത്തില്‍ ലൊക്കേഷനില്‍ വെറും തറയില്‍ കിടന്നുറങ്ങുന്ന മമ്മൂട്ടിയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. ആയിരക്കണക്കിനാളുകള്‍ ഇതിനോടകം ലൈക്ക് ചെയ്തു. 'നൻപകൽ നേരത്ത് മയക്കം' എന്നാണ് ചിത്രത്തിന് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. എന്തായാലും ഫോട്ടോ വൈറല്‍ ആയിക്കഴിഞ്ഞു.






