
സിഡ്നി: ടെന്നീസില്‍ നിന്നും വിരമിക്കാനൊരുങ്ങുന്ന ഇന്ത്യന്‍ ടെന്നീസ്റാണി സാനിയാ മിര്‍സയ്ക്ക് ഓസ്ട്രേലിയന്‍ ഓപ്പണില്‍ ഫൈനല്‍ പ്രവേശം. മിക്സഡ് ഡബിള്‍സില്‍ ഇന്ത്യന്‍ താരം രോഹന് ബൊപ്പണ്ണയോടൊപ്പം മത്സരിച്ച താരം അമേരിക്ക - ബ്രിട്ടന് സഖ്യമായ ഡെസിറി ക്രാവ്ചിക് - നീല്‍ സ്കൂപ്സ്കി സഖ്യത്തെ സെമിഫൈനലില്‍ വീഴ്ത്തി.
സൂപ്പര്‍ ടൈബ്രേക്കറിലായിരുന്നു ഇന്ത്യന്‍ സഖ്യം വിജയം നേടിയത്. 10-6 എന്ന സ്കോറിലായിരുന്നു സൂപ്പര്‍ ടൈബ്രേക്കറില്‍ ഇന്ത്യന്‍ സഖ്യം വിജയിച്ചു കയറിയത്. ആദ്യ രണ്ടു സെറ്റുകള്‍ ഇരു ടീമും ഓരോന്ന് നേടിയിരുന്നു. സാനിയയുടെ വിടവാങ്ങല്‍ ഗ്രാന്റ്സ്ളാം ടൂര്‍ണമെന്റാണ് ഇത്. ഈ ടൂര്‍ണമെന്റോടെ താന്‍ ടെന്നീസില്‍ നിന്നും വിരമിക്കുമെന്ന് സാനിയാ മിര്‍സ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു.






