
തിരുവനന്തപുരം: വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് നാളെ മുതലുള്ള എഞ്ചിനീയറിംഗ് പരീക്ഷകള്‍ മാറ്റിവെച്ചു. ഈ പരീക്ഷകള്‍ ക്രിസ്മസ് അവധിക്ക് ശേഷം നടത്തുണെന്ന് സാങ്കേതിക സര്‍വകലാശാല അധികൃതര്‍ അറിയിച്ചു. ഒന്നാം സെമസ്റ്ററിലെയും മൂന്നാം സെമസ്റ്ററിലെയും നാല് വീതം പരീക്ഷകള്‍ ക്രിസ്മസിന് ശേഷം നടത്താനാണ് തീരുമാനം.
രണ്ട് ദിവസത്തെ പരീക്ഷകള്‍ വിദ്യാര്‍ഥി പ്രതിഷേധത്തെ തുടര്‍ന്ന് മുടങ്ങിയിരുന്നു. രണ്ട് പരീക്ഷകളൂടെ ഇടയിലുള്ള അവധി പോരെന്നായിരുന്നു വിദ്യാര്‍ഥികളുടെ പരാതി. ജനുവരിയില്‍ നടക്കുമെന്ന് കരുതിയ പരീക്ഷ ഡിസംബര്‍ 13 മുതല്‍ നടത്താന്‍ തീരുമാനിച്ചതാണ് എതിര്‍പ്പിന് കാരണം.






