
പറവൂരിലെ ഹോട്ടലില്‍ നിന്ന് മസാലദോശയില്‍ തേരട്ടയെ കണ്ടെത്തി. വെജിറ്റേറിയന്‍ ഹോട്ടലായ വസന്ത് വിഹാറില്‍ നിന്നാണ് ഭക്ഷണം കഴിക്കുന്നതിനിടെ തേരട്ടയെ കണ്ടെത്തിയത്. ഹോട്ടല്‍ പിന്നീട് നഗരസഭാ ആരോഗ്യവകുപ്പ് അധിക്യതര്‍ പൂട്ടിച്ചു.
ഇന്ന് രാവിലെ പത്ത് മണിയോടെയാണ് മാഞ്ഞാലി സ്വദേശികള്‍ ദോശ ഓര്‍ഡര്‍ ചെയ്തത്. തുടര്‍ന്ന് ദോശയിലെ മസാലയില്‍ തേരട്ടയെ കണ്ടെത്തുകയായിരുന്നു. പിന്നീട് ഇവര്‍ ആരോഗ്യവകുപ്പിന് പരാതി നല്കി.
അടുക്കള വ്യത്തിഹീനമായ നിലയിലാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ദോശമാവ് ഉള്‍പ്പെടെ സൂക്ഷിച്ചിരുന്നത് അഴുകിയ പാത്രത്തിലായിരുന്നുവെന്നാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ പ്രതികരണം.






