
ആരാധകര്‍ക്കേറെ പ്രിയപ്പെട്ട താരമാണ് നടി ജ്യോതി കൃഷ്ണ. നിരവധി ചിത്രങ്ങളിലൂടെ ആളുകളുടെ മനസില്‍ ഇടം നേടിയ താരം വിവാഹശേഷം അഭിനയരംഗത്തുനിന്നും വിട്ട് നില്‍ക്കുകയാണ്.
ക്ലാസ് മേറ്റ്സ് എന്ന സിനിമയിലൂടെ സുപരിചിതയായ നടി രാധികയുടെ സഹോദരന് അരുണാണ് ജ്യോതിയുടെ ഭര്‍ത്താവ്. വിവാഹശേഷം ദുബായിലാണ് ഇവരുടെ താമസം. ഒരു മകനുണ്ട് താരത്തിന്.
ഇപ്പോഴിതാ താരം പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ഏറെ ശ്രദ്ധ നേടുന്നത്. ദുബായിയിലെ മരുഭൂമിയില്‍ ക്വാഡ് ബൈക്കിലിരിക്കുന്ന ചിത്രങ്ങളാണ് ജ്യോതി പങ്കുവെച്ചിരിക്കുന്നത്. ഒപ്പം ഭര്‍ത്താവ് അരുണിനെയും മകനെയും ചിത്രങ്ങളില്‍ കാണാന്‍ സാധിക്കും.
നിരവധി ആളുകളാണ് ചിത്രത്തിന് താഴെ കമന്റുകളുമായെത്തിയിരിക്കുന്നത്.






