
സുസൂക്കിയെന്ന ജപ്പാനീസ് വാഹന നിര്‍മ്മാണ കമ്പനി ഇന്ത്യന്‍ കമ്പനിയായ മാരുതിയുമായിചേര്ന്ന് തങ്ങളുടെ കാറുകളില്‍ ചാണകം ഉപയോഗിച്ച് ഇന്ധനമുണ്ടാക്കാന്‍ ഒരുങ്ങുന്നു. പെട്രോള്‍ ഡീസല്‍ കാറികളില്‍ നിന്നും പുറംതള്ളുന്ന കാര്‍ബ്ബണ്‍ ഡൈയോക്സൈഡ് മൂലമുണ്ടാകുന്ന് വായു മലിനീകരണം തടയുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു ബിസിനസ്സ് ആശയവുമായി അവര്‍ മുന്നോട്ടുവരുന്നത്. 2030 ഓടെ ആറ് പുത്തന്‍ ഇലക്ട്രിക്ക് വാഹനങ്ങളാണ് കമ്പനി പുറത്തിറക്കാന്‍ ഒരുങ്ങുന്നത് . അതിനോടൊപ്പം അടുത്ത ദശകങ്ങളിൽ തങ്ങളുടെ വാഹന വിപണന രംഗത്തെ ഭാവി വികസന പദ്ധതികളിൽ ഇന്ത്യയിലെ ചാണകത്തിൽ നിന്നും നിർമ്മിച്ചെടുക്കുന്ന ബയോഗ്യാസും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യയിലെ സിഎന്‍ജി വാഹന വിപണിയില്‍ 70 ശതമാനവും തങ്ങളുടെ വാഹനങ്ങളാണ്. ഇന്ത്യന്‍ ഗ്രാമങ്ങളില്‍ നിന്നും സംഭരിക്കുന്ന ചാണകമാണ് ഇവയ്ക്കായുള്ള ഇന്ധനമുണ്ടാക്കാന്‍ ഉദ്ദേശിക്കുന്നത്. ശുദ്ധമായ ബയോഗ്യാസ് നിർമ്മിച്ച് ഉപയോഗിക്കാനും വിതരണം ചെയ്യനുമാണ് സുസൂക്കി പദ്ധതിയിടുന്നത്.
ആഫ്രിക്ക, ജപ്പാൻ, ആസിയാന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേയ്ക്ക ഇന്ത്യക്ക് പുറമേ ഈ പദ്ധതി നടപ്പാക്കാന്‍ കമ്പനി ആഗ്രഹിക്കുന്നു. അവിടങ്ങളില്‍ കാർഷിക മേഖല ബിസിനസ് ആവശ്യങ്ങൾക്കായും, ബയോഗ്യാസ് കയറ്റുമതി ചെയ്യുന്നതിന് സിഎൻജി ഓട്ടോമോട്ടീവ് സൊല്യൂഷൻസ് വികസിപ്പിക്കാനുമുളള ശ്രമത്തിലാണ് സുസൂകി.
നേരത്തേ ദേശീയ ക്ഷീര വികസന ബോര്ഡുചേര്ന്ന് ഈ വിഷയം ചര്‍ച്ചചെയ്ത് ഒരു ഉടമ്പടി ഒപ്പിട്ടിരുന്നു. ജപ്പാനിലെ ഫുജിസൻ അസഗിരി എന്ന ബഗോഗ്യാസില് നിന്നും വൈദ്യുതിയുണ്ടാക്കുന്ന കമ്പനിയുമായി ഇതേ ഉദ്ദേശത്തോടെ നേരത്തെ തന്നെ കരാർ ഒപ്പിട്ടിട്ടുണ്ടെന്നും സുസൂക്കി അറിയിക്കുന്നു






