
ആരോഗ്യത്തോടെയുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സ് ഉണ്ടാകൂ. ഇപ്പോഴിതാ തന്റെ ആരോഗ്യ രഹസ്യം വെളിപ്പെടുത്തിയിരിയ്ക്കുകയാണ് നടന് രജനികാന്ത്. ധാരാളം ആരാധകരുള്ള താരമാണ് ഇന്ത്യയുടെ സ്വന്തം സ്റ്റൈല്‍ മന്നന് രജനികാന്ത്. അച്ചടക്കമില്ലാത്ത താരത്തിന്റെ പഴയ ജീവിതത്തെക്കുറിച്ചുള്ള രജനിയുടെ പ്രസംഗമാണിപ്പോള്‍ വൈറലായിക്കൊണ്ടിരിയ്ക്കുന്നത്.
തന്റെ ആരോഗ്യ രഹസ്യം ഭാര്യയാണെന്നാണ് അദ്ദേഹം പറഞ്ഞത്. ചെന്നൈയില്‍ ഒരു കുടുംബ സംഗമത്തിനു പങ്കെടുത്തു സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. 'വെജിറ്റേറിയന്‍ ഭക്ഷണം കഴിയ്ക്കുന്നവരെ കണ്ടാല്‍ പാവം തോന്നുമായിരുന്നു. മദ്യം, സിഗരറ്റ്, മാംസഭക്ഷണം എന്നിവ ഒരു മാരക കോമ്പിനേഷനാണ്. ഇത് മൂന്നും അളവിലധികം തുടര്‍ച്ചയായി ഒരുപാട് വര്‍ഷങ്ങള്‍ കഴിച്ചവര്‍ എന്റെയറിവില്‍ അറുപത് വയസിനപ്പുറം ജീവിച്ചിരുന്നിട്ടില്ല. എല്ലാവരും അതിനുള്ളില്‍ത്തന്നെ ഈ ലോകം വിട്ടുപോയി ഇതുപോലെ അച്ചടക്കമില്ലാതെ ജീവിച്ച എന്നെ സ്നേഹം കൊണ്ട് മാറ്റിയെടുത്തത് ലതയാണ്. ലതയെന്നെ അച്ചടക്കമുള്ളയാളാക്കിമാറ്റി. താനിപ്പോഴും ആരോഗ്യത്തോടെ ഇരിയ്ക്കാന്‍ കാരണം എന്റെ ഭാര്യയാണ്'. താരത്തിന്റെ വാക്കുകള്‍ കയ്യടികളോടെയാണ് സദസ്സ് സ്വീകരിച്ചത്.
എത്ര സിഗരറ്റ് പായ്ക്കറ്റുകള്‍ വലിച്ചു തള്ളാറുണ്ടായിരുന്നെന്ന് പോലും അറിയില്ല. കണ്ടക്ടറായിരിയ്ക്കുമ്പോഴേ ദിവസത്തില്‍ രണ്ടുനേരം ഇറച്ചി കഴിയ്ക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. അടുക്കും, ചിട്ടയോടുമുള്ള ജീവിതം എന്നെ പഠിപ്പിച്ചത് ഭാര്യ തന്നെയാണെന്നും താരം പറഞ്ഞു.






