
സിനിമയില്‍ അവതരിപ്പിക്കുന്ന പല കാര്യങ്ങളിലും പ്രചോദനമുള്‍കൊണ്ട് ജീവിതത്തില്‍ പല കാര്യങ്ങളും അനുകരിക്കാന്‍ ശ്രമിക്കുന്ന നിരവധി ആളുകള്‍ ഇന്ന് സമൂഹത്തില്‍ ഉണ്ട്. ബോസ് ബേബി എന്ന ഇംഗ്ലീഷ് സിനിമ കണ്ട് ഇത്തരത്തില്‍ ഒരമ്മ കുഞ്ഞിനോട് ചെയ്ത പ്രവൃത്തിയാണ് സമൂഹ മാധ്യമങ്ങളെയും കാണികളെയും ചൊടിപ്പിച്ചിരിക്കുന്നത്. പിഞ്ചുകുഞ്ഞിന്റെ ശരീരം മുഴുവനും ടാറ്റുകള്‍ കുത്തിയും സ്വര്‍ണ മാലകള്‍ അലങ്കരിച്ചും കുഞ്ഞിനെ ബോസായി ചിത്രീകരിക്കാന്‍ തുടങ്ങുകയാണ് ഇവിടെ ഒരമ്മ. വെറും ആറു മാസം പ്രായമുള്ളപ്പോള്‍ തൊട്ടാണ് ട്രെയിലിന് എന്ന കുഞ്ഞിന്റെ ശരീരത്തില്‍ അമ്മയായ ഷമേകിയ മോറിസ് ധാരാളം ക്രിയേറ്റീവ് ടാറ്റുകള്‍ ചെയ്യാന്‍ തുടങ്ങിയത്. ഇപ്പോള്‍ കുഞ്ഞിന്റെ അതിലോലമായ ശരീരം മുഴുവനും ടാറ്റുകള്‍കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
ഫ്ളോറിഡയില്‍ ജനിച്ച ഒരു ഫാഷന്‍ ഡിസൈനറാണ് ഷമേകിയ. ഹോളിവുഡ്ഡിലെ പ്രശസ്ത ചിത്രങ്ങളിലൊന്നായ ബോസ് ബേബി കണ്ട് പ്രചോദനമായതിനെ തുടര്‍ന്നാണ് ഷമേകിയ ആറു മാസം പ്രായമുള്ള കുഞ്ഞില്‍ ഇത്തരം പരീക്ഷണങ്ങള്‍ ചെയ്തു തുടങ്ങിയത്. ക്രിയേറ്റീവ് ടാറ്റുകള്‍ കൂടാതെ തന്റെ സ്വര്‍ണ്ണം, വെള്ളി ബ്രേസ്ലെറ്റ് ചെയിനും ഉപയോഗിച്ച് കുഞ്ഞിനെ വളരെയധികം ഫാഷനബിള്‍ ആക്കിയിരിക്കുകയാണ്. കുഞ്ഞിനെ ഇത്തരത്തില്‍ ഒരുക്കി നടത്തുന്നത് താന്‍ വളരെ അധികം ഇഷ്ടപ്പെടുന്നു എന്നാണ് ഷമേകിയ പറയുന്നത്. എന്നാല്‍ സമൂഹ മാധ്യമങ്ങളില്‍ പലരും ഷമേകിയയുടെ ഈ പ്രവൃത്തിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.
താന്‍ അത് കാര്യമാക്കുന്നില്ലെന്നും ഈ ജീവിത ശൈലിയാണ് കൂടുതല്‍ ഇഷ്ടപ്പെടുന്നതെന്നും ഷമേകിയ വെളിപ്പെടുത്തി. കുഞ്ഞിനെ ഈ രൂപത്തില്‍ കാണുന്നത് വിട്ടകാര്ക്ക് വിചിത്രമായി തോന്നിയിരുന്നെങ്കിലും പുറത്ത് പോകുമ്പോള്‍ മറ്റുള്ളവര്‍ കുഞ്ഞിനെ ശ്രദ്ധിക്കാന്‍ തുടങ്ങിയതില്‍ പിന്നെ അവര്‍ ഇത് ആസ്വദിക്കുന്നുണ്ടെന്നും ഷമേകിയ വ്യക്തമാക്കി. ദശലക്ഷത്തോളം ആരാധകരാണ് ഇന്സ്ഗ്രാമില് കുഞ്ഞിനെ ഫോളോ ചെയ്യുന്നത്.






