
ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ പിറന്ന മമ്മൂട്ടി ചിത്രം ‘നന്‍പകല്‍ നേരത്ത് മയക്കം’ ഏറെ പ്രശംസകള്‍ നേടി മുന്നേറുകയാണ്. ഐ എഫ് എഫ് കെയിൽ പ്രദര്ശിച്ചപ്പോള് തന്നെ മികച്ച പ്രതികരണങ്ങള്‍ നേടിയിരുന്നു. ജനുവരി 19 നാണ് ചിത്രം റിലീസ് ചെയ്തത്. പ്രേക്ഷകർ ഏറെ കാത്തിരുന്ന ചിത്രം വലിയ ആഹ്ലാദത്തോടെയാണ് സിനിമാസ്വാദകർ സ്വീകരിച്ചത്. നിരവധി പ്രശംസകള്‍ നേടിയ ഈ ചിത്രത്തിന് സിനിമാമേഖലയുടെ പുറത്തും അകത്തു നിന്നുമായി വലിയ അഭിനന്ദനങ്ങള്‍ കിട്ടുന്നുണ്ട്. ഇപ്പോഴിതാ പ്രമുഖ സംവിധായകൻ കാർത്തിക് സുബ്ബരാജ് ചിത്രത്തെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
‘‘നൻപകൽ നേരത്ത് മയക്കം എന്ന ചിത്രം വളരെ മനോഹരവും പുതുമയുമുള്ളതാണ്. മമ്മൂട്ടി സര് ശരിക്കും ഗംഭീരം തന്നെ. ലിജോയുടെ മാജിക് തിയേറ്ററുകളിൽ കാണാതെ പോകരുത്...പ്ലീസ്...’’ ഈ കുറിപ്പിനൊപ്പം മമ്മൂട്ടിയുടെ സിനിമയുടെ പോസ്റ്ററും കാര്‍ത്തിക് പങ്കുവച്ചിട്ടുണ്ട്.
‘‘നൻപകൽ നേരത്ത് മയക്കം എന്ന ചിത്രം വളരെ മനോഹരവും പുതുമയുമുള്ളതാണ്. മമ്മൂട്ടി സര് ശരിക്കും ഗംഭീരം തന്നെ. ലിജോയുടെ മാജിക് തിയേറ്ററുകളിൽ കാണാതെ പോകരുത്...പ്ലീസ്...’’ ഈ കുറിപ്പിനൊപ്പം മമ്മൂട്ടിയുടെ സിനിമയുടെ പോസ്റ്ററും കാര്‍ത്തിക് പങ്കുവച്ചിട്ടുണ്ട്.
ട്വിറ്ററിലും പ്രശംസിച്ചു കൊണ്ടുള്ള വാക്കുകൾ കാർത്തിക് കുറിച്ചിരുന്നു. ഇതിനു മമ്മൂട്ടി നന്ദി അറിയിക്കുകയും ചെയ്തു. ‘നിങ്ങൾ ചിത്രം കണ്ടതിൽ വളരെ സന്തോഷം..’’ എന്നാണ് മമ്മൂട്ടി കുറിച്ചത്.
മമ്മൂട്ടി കമ്പനി നിർമ്മിച്ച ആദ്യചിത്രമാണ് നൻപകൽ നേരത്ത് മയക്കം. ദുൽഖർ സൽമാന്റെ വേഫെയർ ഫിലിംസ് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത്. ദൃശ്യകാഴ്ചയിൽ മാത്രമല്ല, ശബ്ദത്തിനും ഏറെ പ്രാധാന്യമുള്ള ചിത്രമാണ് ‘നൻപകൽ നേരത്ത് മയക്കം’. തമിഴ് ക്ലാസിക് ചിത്രങ്ങളിലെ സംഭാഷണങ്ങൾ, പഴയ തമിഴ് ഗാനങ്ങൾ, കീർത്തനങ്ങൾ എന്നിങ്ങനെ സിനിമയ്ക്ക് സമാന്തരമായി സഞ്ചരിക്കുന്ന ഒരു ശബ്ദലോകം തന്നെയുണ്ട് ഈ സിനിമയില്‍. ചിത്രം പ്രേക്ഷകര്‍ നിറഞ്ഞ കൈയടിയോടെ ഏറ്റെടുക്കുന്നുണ്ട്.







Comments