
പ്രണയം തകര്‍ന്നതിന്റെ വിഷമത്തില്‍ സ്വന്തം കാറിന് തീയിട്ട് കാമുകന്. തമിഴ്നാട് ധര്‍മപുരി സ്വദേശിയായ ഒരു ഡോക്ടറാണ് ബ്രേക്കപ്പിനെ തുടര്‍ന്ന് മെഴ്സിഡസ് ബെന്‍സ് കാറിന് തീവച്ചത്. കാറിന് തീയിട്ട ശേഷം ഡോക്ടര്‍ കാറില്‍ തന്നെയിരുന്ന് ആത്മഹത്യക്ക് ശ്രമിച്ചതായാണ് പൊലീസിന്റെ സംശയം.
കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു കാഞ്ചീപുരത്ത് സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ഒപ്പം പഠിച്ചിരുന്ന കാമുകിയുമായി ഡോക്ടര്‍ പ്രണയബന്ധം വേര്‍പിരിഞ്ഞത്. ഇതിന് ശേഷം മനസ്സികമായി തകര്‍ന്ന് വിഷാദത്തില്‍ അകപ്പെട്ടിരുന്ന ഡോക്ടര്‍ ചികിത്സ തേടിയിരുന്നു. റിഹാബ്ലീറ്റേഷന് തെറാപ്പിയിലായിരുന്നതായിയാണ് റിപ്പോര്‍ട്ടുകള്‍. പ്രണയത്തിലായിരുന്നപ്പോള്‍ കാമുകിയോടൊപ്പം സമയം ചിലവഴിച്ചിരുന്ന കുളത്തിനരിക്കില് വച്ചാണ് ഡോക്ടര്‍ ജീവന് അവസാനിപ്പിക്കാന്‍ ശ്രമിച്ചത്.
കാറിന് തീപടരുന്നതായി കണ്ട നാട്ടുകാരാണ് ഫയര്‍ഫോഴ്സില്‍ വിവരമറിയിച്ച് ഡോക്ടറിനെ പുറത്തെത്തിച്ചത്. കാര്‍ പൂര്‍ണമായും കത്തി നശിച്ച നിലയിലാണ്.






