ആലപ്പുഴ: ആലപ്പുഴയില്‍ എഎസ്ഐയുടെ വീട്ടില്‍ യുവാവിനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. കനകക്കുന്ന് സ്റ്റേഷനിലെ എഎസ്ഐ സുരേഷിന്റെ വീടിനോട് ചേര്‍ന്നുള്ള ഷെഡ്ഡിലാണ് തൃക്കുന്നപ്പുഴ സ്വദേശി സൂരജിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
സുരേഷിന്റെ മകളുമായി സൂരജ് പ്രണയത്തിലായിരുന്നുവെന്നും പിന്നീട് ഇവര്‍ പിണങ്ങിപ്പിരിഞ്ഞിരുന്നുവെന്നും പോലീസ് പറയുന്നു. എന്നാല്‍ സൂരജ് ഇന്നലെ ഇവരുടെ കുടുംബവീട്ടില്‍ എത്തി മടങ്ങിപ്പോയിരുന്നു. ഇന്നു രാവിലെയാണ് ഷെഡ്ഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.






