
പത്തനംത്തിട്ട : ഇ സഞ്ജവിനി പോര്‍ട്ടില്‍ വനിതാ ഡോക്ടര്‍ക്ക് നേരെ നഗ്നതപ്രദര്‍ശനം നടത്തിയതായി പരാതി .കോന്നി മെഡിക്കല്‍ കോളജിലെ ഡോക്ടറാണ് പാരതി നല്‍കിയത്.
തൃശൂര്‍ സ്വദേശി മുഹമ്മദ് സുഹൈദ് എന്നയാളാണ് സ്വകാര്യഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചതെന്ന് ഡോക്ടറുടെ പരാതിയില്‍ പറയുന്നു. ഇ സഞ്ജീവനി ടെലി മെഡിസിന് വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്ത ശേഷം രോഗി മുഖം കാണിക്കാതെ സ്വകാര്യ ഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നെന്നും ഡോക്ടര്‍ പറഞ്ഞു.
ഡോക്ടറുടെ പരാതിയില്‍ സൈബര്‍ പോലീസ് കേസെടുത്തു . ലോഗിന്‍ ഉപയോഗിച്ച മൊബൈല്‍ നമ്പര്‍ കേന്ദ്രകരിച്ച് പ്രതിയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി . കോന്നി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ മുഖേനയാണ് ഡോക്ടര്‍ പോലീസില്‍ പരാതി നല്‍കിയത്.






