
തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയ താരമാണ് ഷംന കാസിം. മലയാളത്തിലും ഷംന യുടെ കഥാപാത്രങ്ങൾ പ്രേക്ഷകർ ഓർത്തു വയ്ക്കുന്നതാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം എല്ലാ വിശേഷങ്ങളും അതിലൂടെ പങ്കിടറുണ്ട്. വിവാഹ വിശേഷങ്ങളും പിന്നീട് താൻ അമ്മയാകാൻ പോകുന്നു എന്ന സന്തോഷവും ഷംന പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ഷംനയുടെ സുഹൃത്തും നർത്തകിയും അവതാരകയും ഒക്കെയായ ദീപ്തി വിധു പ്രതാപ് തൻ്റെ സോഷ്യൽ മീഡിയയിലൂടെ പങ്ക് വച്ചിരിക്കുന്നത് ഷംന യുടെ ബേബി ഷവർ ചിത്രങ്ങളാണ്. ആത്മവിശ്വാസമുള്ള, ഉന്മേഷവതിയായ ഈ പെൺകുട്ടി അമ്മയാകാനുള്ള യാത്രയിലാണ്. ആശംസകൾ എന്റെ ഡാർലിംഗ് ഷംന, നിന്റെ ചിന്നാട്ടിയുടെ പേരെന്താണെന്ന് അറിയാൻ വേണ്ടി ഇനിയും കാത്തിരിക്കാൻ എനിക്കു വയ്യ..... " എന്നാണ് ചിത്രങ്ങൾക്കൊപ്പം ദീപ്തി കുറിച്ചത്.






