
ഡല്‍ഹി: വിമാന യാത്രയ്ക്കിടെ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തില്‍ പ്രതിയായ ശങ്കള്‍ മിശ്രയ്ക്ക് ജാമ്യം . ഡല്‍ഹി പട്യാലാ ഹൗസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യ തുകയായി ഒരു ലക്ഷം രൂപ കെട്ടി വയ്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
ന്യൂയോര്‍ക്ക് - ഡല്‍ഹി എയര്‍ ഇന്ത്യാ വിമാനത്തില്‍ വച്ച് ഈ മാസം 26 നാണ് യാത്രകാരിയുടെ ദേഹത്ത് ശങ്കള്‍ മിശ്ര മൂത്രം ഒഴിച്ചത്. വിഷയത്തില്‍ ഡിജിസിഎ ഇടപെട്ടതിനെ തുടര്‍ന്ന് പ്രതിക്ക് നാല് മാസത്തേക്ക് എയര്‍ ഇന്ത്യ യാത്രാ വിലക്ക് ഏര്‍പ്പെടുത്തി. ഈ മാസം ഏഴ് മുതല്‍ മിശ്ര ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു.
യാത്രക്കാരിയുടെ പരാതിയില്‍ നടപടിയെടുക്കാന്‍ വൈകിയതിന് എയര്‍ ഇന്ത്യക്കെതിരെ ഡിജിസിഎ 30 ലക്ഷം പിഴ ചുമത്തിയിരുന്നു. പൈലറ്റിന്റെ ലൈസന്‍സും മൂന്നു മാസത്തേയ്ക്ക റദ്ദ് ചെയ്തു. അതോടൊപ്പം വിമാന സര്വ്വീസൂകളുടെ ഡയറക്ടര്‍ക്കും മൂന്ന് ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു.






