
തമിഴിലെ സൂപ്പര്‍ഹിറ്റ് സംവിധായകനാണ് അറ്റ് ലി. താരത്തിന്റെ എല്ലാ ചിത്രങ്ങളും പ്രേക്ഷകര്‍ തമിഴ് ആരാധകര്‍ മാത്രമല്ല ഭാഷാഭേദമന്യേ എല്ലാ പ്രേക്ഷകരും ഒരുപോലെ സ്വീകരിക്കുന്നതാണ്. ഇപ്പോഴിതാ തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് അറ്റ് ലിയും ഭാര്യ പ്രിയ മോഹനും. ആണ്‍കുഞ്ഞ് ഉണ്ടായ സന്തോഷമാണ് അറ്റ്ലി പങ്കുവച്ചിരിക്കുന്നത്. തങ്ങളുടെ ആദ്യ കുഞ്ഞിന്റെ ജനനം ഇന്‍സ്റ്റഗ്രാം വഴിയാണ് ദമ്പതികള്‍ അറിയിച്ചത്. ‘‘അവർ പറഞ്ഞത് ശരിയാണ് 😍 ഇതുപോലൊരു വികാരം ലോകത്ത് ഇല്ല
ഞങ്ങളുടെ കുഞ്ഞ് ഇവിടെയുണ്ട്! രക്ഷാകർതൃത്വത്തിന്റെ ഒരു പുതിയ ആവേശകരമായ സാഹസികത ഇന്ന് ആരംഭിക്കുന്നു! നന്ദിയുള്ളവൻ. സന്തോഷം. അനുഗൃഹീത. .’’ എന്ന ക്യാപ്ഷനും നല്കി ഒരു ബെഡില്‍ കിടന്ന് ഒരു കുട്ടി ഷൂ ഉയര്‍ത്തിപ്പിടിച്ചുള്ള ചിത്രവും ഇവര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതില്‍ "It's a boy" എന്നും എഴുതിയിട്ടുണ്ട്.
പോസ്റ്റിനു താഴെ സാമന്തയും കീര്‍ത്തി സുരേഷും കല്യാണി പ്രിയദര്‍ശനും കാജല്‍ അഗര്‍വാളും അടങ്ങുന്ന മിക്ക താരങ്ങളും ആശംസകളും തങ്ങള്‍ കുഞ്ഞിനെ കാണാന്‍ കാത്തിരിക്കുന്നു എന്നതടക്കമുള്ള കമന്റുകള്‍ നല്‍കുന്നുണ്ട്.






